Image

എസ്എഫ്ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; ഒന്നാം പ്രതി പോലീസ് പരീക്ഷയിലും ഒന്നാമത് എത്തിയതില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍

കല Published on 14 July, 2019
എസ്എഫ്ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ്; ഒന്നാം പ്രതി പോലീസ് പരീക്ഷയിലും ഒന്നാമത് എത്തിയതില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ ഡിജിപി സെന്‍കുമാര്‍

യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്ഐ പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാക്കള്‍ തന്നെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളായ കുട്ടി സഖാക്കള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനം. പ്രതികള്‍ക്കായി വീടുകളിലും ബന്ധുവീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിച്ചു. 
കോടതിയുടെ അനുമതിയോടെയാവും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുക. ഇനിതിടെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. 
കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് സംശയകരമാണെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞു. വധശ്രമക്കേസിലെ പ്രതികള്‍ പോലീസ് നിയമന റാങ്ക് പട്ടികയില്‍ ഇടംപിടിച്ച സാഹചര്യത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. 
കോപ്പിയടിച്ചാണ് കത്തിക്കുത്ത് കേസിലെ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ കടന്നു കൂടിയതെന്നാണ് ആരോപണം. ഇത് വളരെ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക