Image

അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണം ചെയ്ത കടയുടമ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കല Published on 14 July, 2019
അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണം ചെയ്ത കടയുടമ ഒളിവില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
പട്ടാമ്പി തൃത്താല മേഖലയില്‍ ഒരു യുപി സ്കൂളിലെ അറുപതോളം വിദ്യാര്‍ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവമായി ബന്ധപ്പെട്ട് സ്കൂളിന് സമീപമുള്ള സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പുലേരി വളപ്പില്‍ കൃഷ്ണനെതിരെ (57) പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി വരുന്നു. 
കടയില്‍ മിഠായി വാങ്ങാനത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണം ചെയ്ത് വന്നത്. അറുപതോളം പെണ്‍കുട്ടികളെ ഇങ്ങനെ ചൂഷണം ചെയ്തു. അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികളാണ് ഇരകളായത്. അധ്യാപകര്‍ക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത് പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു. ഇയാളുടെ ഭീഷണി കാരണമാണ് കുട്ടികള്‍ തങ്ങള്‍ക്ക് നേരിട്ട ചൂഷണം പുറത്ത് പറയാതിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക