Image

ആദിവാസികളെ വഞ്ചിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണം

കല Published on 14 July, 2019
ആദിവാസികളെ വഞ്ചിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണം

ആദിവാസി കുടുംബങ്ങള്‍ക്ക് പാര്‍പ്പിട പദ്ധതി വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ നടി മഞ്ജുവാര്യര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി നോട്ടീസ് നല്‍കി. തിങ്കളാഴ്ച വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ മഞ്ജുവിനോട് നേരിട്ട് ഹാജരാകണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തില്‍പെട്ട 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നല്‍കിയ വാഗ്ദാനം ഇതുവരെ വരെ പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി. 2017ലാണ് മഞ്ജു ഇത്തരത്തിലൊരു പദ്ധതി വാഗ്ദാനം ചെയ്തത്. എന്നാല്‍ പദ്ധതി വാഗ്ദാനം ചെയ്ത് പബ്ലിസിറ്റിയും കൈയ്യടിയും നേടിയ ശേഷം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആദിവാസി സമൂഹം പറയുന്നത്. 
2018ല്‍ പ്രളയം കാരണം പ്രദേശത്ത് വ്യാപകമായ നാശനഷ്ടവും സംഭവിച്ചു. മഞ്ജുവിന്‍റെ പദ്ധതി വാഗ്ദാനം കാരണം സര്‍ക്കാര്‍ സഹായങ്ങളെല്ലാം നിഷേധിച്ചു. അവസാനം പ്രളയദുരന്ത ആശ്വാസമെന്ന നിലയില്‍ സര്‍ക്കാരിന്‍റെ സഹായവും കിട്ടിയില്ല മഞ്ജുവിന്‍റെ സഹായവും കിട്ടിയില്ല. 
സംഭവം വിവാദമായതോടെ എല്ലാ കുടുംബങ്ങള്‍ക്കുമായി പത്ത് ലക്ഷം രൂപ നല്‍കാമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. എന്നാല്‍ കോളനി നിവാസികള്‍ ഇതിന് തയാറായില്ല. ഇതിനെ തുടര്‍ന്നാണ് മഞ്ജു നേരിട്ട് ഹാജരാകാന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക