Image

നാലാമത് ഇന്‍ഡ്യ ഡേ പരേഡും കള്‍ച്ചറല്‍ മേളയും ക്യൂന്‍സില്‍

ഫിലിപ്പ് മാരേട്ട് Published on 14 July, 2019
നാലാമത് ഇന്‍ഡ്യ ഡേ പരേഡും കള്‍ച്ചറല്‍ മേളയും ക്യൂന്‍സില്‍
ന്യൂ യോര്‍ക്ക് : ഫ്‌ളോറല്‍ പാര്‍ക്ക്, ബെല്‍റോസ് ഇന്‍ഡ്യന്‍ മര്‍ച്ചന്റ് അസോസിയേഷന്റെ (FBIMA) നേതൃത്വത്തില്‍ നടത്തിവരാറുള്ള  ഇന്‍ഡ്യ ഡേ പരേഡിന്റെയും കള്‍ച്ചറല്‍ മേളയുടെയും കര്‍ട്ടന്‍ റെയിസര്‍  ക്യുന്‍സിലെ സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് പ്രൗഡഗംഭീരാമായി നടത്തുകയുണ്ടായി.

ക്യൂ ന്‍സിലും , നാസോ കൗണ്ടിയിലും മറ്റു സമീപ പ്രദേശത്തും ഉള്ള ഏതാണ്ട് 35 -ല്‍ അധികം അസോസിയേഷനുകള്‍ ഒത്തു ചേര്‍ന്ന് നടത്തപ്പെടുന്ന   പരേഡില്‍ ഏതാണ്ട് 10,000 ത്തില്‍ അധികം ആളുകള്‍ എത്തി ചേരും എന്ന് സംഘാടകര്‍ അറിയിച്ചു. 

ഓഗസ്റ്റ് പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണിയോടുകൂടി ക്യൂന്‍സിലുള്ള ഹില്‍ സൈഡ് അവന്യൂവിലെ 263- ാ മത്തെ സ്ട്രീറ്റില്‍ നിന്നും ആരംഭിക്കുന്ന പരേഡില്‍ കൗണ്ടി യുടെയും സിറ്റി ഹാളിലെയും എക്‌സിക്യൂട്ടീവുകളും  ഗവര്‍ണറുടെ ഓഫീസില്‍ നിന്നും പോലീസ് ഡിപ്പാര്‍ട്ടുമെന്റ്റില്‍ നിന്നും ഉള്ളവരും സഹകരിക്കും.

നാല് മണിയോടുകൂടി ഹില്‍ സൈഡ് അവന്യൂവിലെ 236- ാ മത്തെ സ്ട്രീറ്റില്‍ ആരംഭിക്കുന്ന പബ്ലിക്ക് മീറ്റിംഗില്‍ ഇന്‍ഡ്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്നും പ്രത്യേകിച്ചു ബോളിവുഡിലെയും മോളിവുഡിലെയും പ്രമുഖരായ താരങ്ങളും, സാമൂഹിക സാംസ്‌ക്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കന്മാരും, മറ്റു പ്രമുഖരായ ആളുകളും പങ്കെടുക്കുന്നതുമായിരിക്കും . തുടര്‍ന്ന് വിവിധ തരം കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതുമാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : കൃ പാല്‍ സിംഗ് - 917 660 8000. സുബാഷ് കപാഡിയ - 917 757 1303. കോശി തോമസ് - 347 867 1200. ജെയിസണ്‍ ജോസഫ്- 917 868 6960
ഈ പരിപാടിയുടെ വീടിയോ യും ഫോട്ടോ യും കാണാന്‍ : www.oslidactionstudio.com

https://youtu.be/-6OWPuzgMV0

https://youtu.be/wDKG-pkTmg8

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക