Image

ചായകോപ്പയിലെ കൊടുങ്കാറ്റ് അഥവാ ഡെമോക്രാറ്റ് ഉള്‍പ്പോര് (ബി ജോണ്‍ കുന്തറ)

Published on 13 July, 2019
ചായകോപ്പയിലെ കൊടുങ്കാറ്റ് അഥവാ ഡെമോക്രാറ്റ് ഉള്‍പ്പോര് (ബി ജോണ്‍ കുന്തറ)
2018 ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റസ്കോണ്‍ഗ്രസ് ഹൗസ് പിടിച്ചെടുത്തുവെങ്കിലും അക്കൂടെ പാര്‍ട്ടി അച്ചടക്കം തകര്‍ന്നിരിക്കുന്നു.

ഏതാനും യുവ തുര്‍ക്കികള്‍ തീവ്രമായ ചിന്ധാഗതികളുമായി കോണ്‍ഗ്രസ്സില്‍ കയറിപ്പറ്റിയിരിക്കുന്നു. ഇവരുടെ നേതാവ് ന്യൂയോര്‍ക്കില്‍ നിന്നും ജയിച്ചെത്തിയ എഒസി എന്നു വിളിക്കുന്ന അലക്‌സാന്‍ഡ്രയ ഒക്കാസിയ
കോര്‍ട്ടസ്.

സ്പീക്കര്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍ മുതല്‍ ഇവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തോടുള്ള അത്രുപ്തി പ്രകടമായിരുന്നു. ഇന്നിതാ അത് പരസ്പര കുറ്റാരോപണങ്ങളിലും, അധിക്ഷേപ ഭാഷയിലും എത്തിയിരിക്കുന്നു.

എല്ലാം തുടങ്ങുന്നത് ഡൊണാള്‍ഡ് ട്രംപിനെ ഉടനെ ഇംപീച്ചു ചെയ്യണം എന്ന ആവശ്യവുമായിട്ടായിരുന്നു എന്നാല്‍ സ്പീക്കര്‍ നാന്‍സി പോലോസി അത് അത്ര ഗൗരവപൂര്‍വം കണ്ടില്ല. കാരണം നല്ല തെളിവുകള്‍ ഇല്ലാതെ പ്രസിഡന്റ്റിനെതിരായി നടപടികള്‍ ഒന്നും എടുക്കുവാന്‍ പറ്റില്ല.

എന്നാല്‍പ്പിന്നെ പ്രക്രുതി സംരക്ഷണം ഒരു വിവാദവിഷയം ആക്കി മാറ്റുന്നതിന് എഒസി തീരുമാനിച്ചു ആദ്യ പ്രസ്താവന- ഉടനടി എന്തെങ്കിലും ചെയുന്നില്ലെങ്കില്‍ ലോകം 12 വര്‍ഷങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ഇതിനെ മുതിര്‍ന്ന എല്ലാ നേതാക്കളും വെറും ബാലിശമായ ജല്പനം എന്ന പ്രാധാന്യതയേ നല്‍കിയുള്ളു .

അടുത്ത വിഷയം, തെക്കനതിര്‍ത്തിയിലെ നിയമവിരുദ്ധമായ കുടിയേറ്റം. എഒസിയെ സംബന്ധിച്ചിടത്തോളം തെക്കുള്ള അതിര്‍ത്തി സംരക്ഷണം അമേരിക്ക കാട്ടുന്ന കാടത്തരം. അവിടെ ഇമ്മിഗ്രേഷന്‍ അധികാരികള്‍
അശരണരെ പീഡിപ്പിക്കുന്നു. അതിനു തെളിവെന്ന പേരില്‍ നുണക്കഥകളും പ്രചരിപ്പിച്ചു. അതിര്‍ത്തി സംരക്ഷണത്തിനു പണം അനുവദിച്ചത് ഇവരുടെ ഏതിര്‍പ്പ് മറികടന്ന്.

ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി എഒസി പാര്‍ട്ടി നേതാക്കളെ വിമര്‍ശിക്കുവാന്‍ തുടങ്ങി. കുപിതയായ സ്പീക്കര്‍ പോലോസി പാര്‍ട്ടി യോഗത്തില്‍ ഈ യുവ തുര്‍ക്കുകളെ ശകാരിച്ചു. അതും ഇവര്‍ക്കു
പിടിച്ചില്ല അതിനു പ്രതിഫലമായി പോലോസിയെ ഇവര്‍ വംശീയ വിരോധിയായി മുദ്രകുത്തി.

എഒസിയുടെ സംഘത്തിലുള്ള മറ്റു മൂന്നുപേര്‍ ഇല്‍ഹാന്‍ ഒമാര്‍, റാഷിദ താലിബ്, അയാന പ്രെസ്സ്ലി. ഇവരെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിയെ ഉപയോഗിച്ചു പൊതു രംഗങ്ങളില്‍ എത്തിയവര്‍. ഇവര്‍ക്ക് അവരുടേതായ
കാര്യപരിപാടികളുണ്ട് അല്ലാതെ പാര്‍ട്ടിയോട് ഇവര്‍ക്ക് യാതൊരു കൂറുമില്ല.

പാര്‍ട്ടി നേതാക്കളുടെ ഭയം ഈ നാലുപേരെ കയറൂരി വിട്ടാല്‍ ഇവര്‍ പാര്‍ട്ടിയെ നശിപ്പിക്കും എന്നതാണ്. എഒസി ഇതിനിടയില്‍ ആമസോണിനെ നിശിതമായി വിമര്‍ശിച്ചു അവര്‍ ന്യൂയോര്‍ക്കില്‍ കൊണ്ടുവരുന്നതിനു
തീരുമാനിച്ച വ്യവസായ പദ്ധതി വേണ്ടായെന്നു തീരുമാനിച്ചു.

ഇവരുടെ തീവ്രവാദ നിലപാടുകള്‍ പൊതുവെ തുണക്കുന്ന അമേരിക്കന്‍ ജനത വളരെ കുറവ്. എന്നാല്‍ ഇവരുടെ ജല്‍പ്പനങ്ങള്‍ പൊതു മാധ്യമങ്ങള്‍ മുഖാന്തരം എല്ലാവരും കേള്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നേതാക്കളുടെ പേടി 2020-ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രമ്പ് വീണ്ടും വിജയിക്കുക മാത്രമല്ല ഹൗസും നഷ്ടപ്പെടുമോ എന്നതാണ്.

Join WhatsApp News
Idiot watcher 2019-07-13 15:04:57
I'm all in favor of the democratic principle that one idiot is as good as one genius, but I draw the line when someone takes the next step and concludes that two idiots are better than one genius
Boby Varghese 2019-07-13 16:12:47
Oasio Cortez emerges as a one-woman committee to re-elect Trump.

These 4 women are competing with each other to prove who is the most anti-American. Trump will send a big thank you to all these four.
Super genius 2019-07-13 19:42:46
Hi idiots watcher 
How do you explain your theory when a third and well known idiot join with the other two idiots?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക