Image

ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നാളെ പ്രതിഷേധം

പി.പി. ചെറിയാന്‍ Published on 13 July, 2019
ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നാളെ പ്രതിഷേധം
ഡാളസ്: ഇന്ത്യയില്‍ വ്യാപകമായി അരങ്ങേറികൊണ്ടിരിക്കുന്ന അതിക്രൂരമായ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നതിനു നാളെ (ജൂലൈ 14-നു വിവിധ നഗരങ്ങളില്‍പ്രതിഷേധം സംഘടിപ്പിക്കുന്നു.

ജാതിയുടെയും, മതത്തിന്റേയും, സദാചാരത്തിന്റേയും, മൃഗത്തിന്റേയും പേരിലുള്ള കൊലപാതകത്തിലും
ജാര്‍ഖണ്ഡില്‍ കഴിഞ്ഞവാരം മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചു എന്നാരോപിച്ചു ഇരുപത്തിനാലു വയസ്സുള്ള ടബ്രിസ് അന്‍സാരിയെ മരത്തില്‍ കെട്ടിയിട്ടു മൃഗീയമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ടും ആണ് പ്രതിഷേധം.

അലയന്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ തുടങ്ങിയവയാണു പ്രതിഷേധത്തിനു നേത്രുത്വം നല്‍കുന്നത്.ഇന്ത്യയില്‍ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്നും, എല്ലാവരും ഈ പ്രതിഷേധത്തില്‍വന്ന് പങ്കെടുക്കണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജൂലായ് 14 ഞായറാഴ്ച ഉച്ചതിരിഞ്ഞു 2 മണിക്ക് ഡാളസ് മെയ്ന്‍ സ്ട്രീറ്റിലുള്ള ഡീലി പ്ലാസായിലാണ് പ്രതിഷേധം. DEALEY PLAZA, 400 MAIN STREET, DALLAS, TX-75201

ന്യു യോര്‍ക്ക് സിറ്റിയില്‍ വാഷിംഗ്ടണ്‍ സ്‌ക്വയര്‍ പാര്‍ക്കിലാണു പ്രതിഷേധം. സമയം 1 മണി. (വേവര്‍ലി പ്ലെയ്‌സ്, വെസ്റ്റ് ഫോര്‍ത്ത് സ്ട്രീറ്റ് ആന്‍ഡ് മക്ഡൂഗല്‍ സ്റ്റ്രീറ്റ്, മന്‍ഹാട്ടന്‍. 5 Ave, Waverly Pl., W. 4 St. and Macdougal St.

Manhattan


ഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നാളെ പ്രതിഷേധംഇന്ത്യയിലെ ആള്‍കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ നാളെ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക