Image

പാകിസ്‌താന്‍ അബദ്ധം കാണിച്ചാല്‍ വെറുതിയിരിക്കില്ലന്ന്‌ കരസേന മേധാവി

Published on 13 July, 2019
പാകിസ്‌താന്‍ അബദ്ധം കാണിച്ചാല്‍ വെറുതിയിരിക്കില്ലന്ന്‌ കരസേന മേധാവി


ദില്ലി: പാകിസ്‌താനെതിരെ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. പാകിസ്‌താന്‍ എന്തെങ്കിലും അനര്‍ത്ഥം പ്രവര്‍ത്തിച്ചാല്‍ അതിന്‌ തക്ക മറുപടി ഇന്ത്യന്‍ സൈന്യം നല്‍കും എന്നാണ്‌ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്‌ വ്യക്തമാക്കിയത്‌.

നുഴഞ്ഞുകറ്റത്തിലൂടേയും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്‌ ഭീകരവാദത്തിലൂടേയും പാകിസ്‌താന്‍ സൈന്യം ഇന്ത്യക്കെതിരെ തുടര്‍ച്ചയായ നിഴല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്‌. എന്നാല്‍ അതിര്‍ത്തി ഇന്ത്യന്‍ സൈന്യത്തിന്‌ കീഴില്‍ സുരക്ഷിതമാണ്‌. ഏത്‌ തരത്തിലുള്ള പ്രകോപനത്തിനും മാരകമായ തിരിച്ചടി തന്നെ ഇന്ത്യന്‍ സൈന്യം നല്‍കും എന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു ബിപിന്‍ റാവത്ത്‌. ഭാവിയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ അക്രമാസക്തവും പ്രവചനാതീതവും ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. വരുകാല യുദ്ധങ്ങളില്‍ സാങ്കേതിക വിദ്യകള്‍ക്കായിരിക്കും സുപ്രധാന ഇടം എന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കില്‍ ചൈനീസ്‌ സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു എന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു. അത്തരം ഒരു സംഭവം നടന്നിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയ്‌ക്ക്‌ അടുത്തുവരെ ചൈനീസ്‌ സൈന്യം എത്തി എന്നത്‌ ശരിയാണ്‌. ദലൈലാമയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണര്‍ തിബത്തന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതാണ്‌ ചൈനീസ്‌ സൈനികരെ പ്രകോപിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക