Image

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ പിരിച്ചു വിട്ടു

Published on 13 July, 2019
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ പിരിച്ചു വിട്ടു


സംഘര്‍ഷത്തെ തുടര്‍ന്ന്‌ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി പിരിച്ചു വിട്ടു. പ്രതികളായ ആറ്‌ പേരെ പുറത്താക്കുമെന്നും എസ്‌എഫ്‌ഐ സംസ്ഥാനകമ്മിറ്റി അറിയിച്ചു.

അതേ സമയം കുത്തേറ്റ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിന്റെ മൊഴി പുറത്തു വന്നിരുന്നു. കുത്തിയത്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ശിവരഞ്‌ജിത്താണെന്ന്‌ അഖില്‍ ഡോക്ടറോട്‌ പറഞ്ഞു എസ്‌എഫ്‌ഐ നേതാവ്‌ നസീം അടക്കമുള്ളവര്‍ മര്‍ദിച്ചു. കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും അഖില്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കള്‍ക്കായി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായ ഏഴ്‌ പ്രതികളും ഒളിവിലാണ്‌. ഇവരുടെ വീടുകളില്‍ പൊലീസ്‌ എത്തിയെങ്കിലും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ബന്ധുവീടുകളിലെ പരിശോധനയിലും ഇവരെ കണ്ടെത്താനായില്ല. പ്രതികള്‍ കീഴടങ്ങാനിടയില്ലെന്ന്‌ പൊലീസ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക