Image

ഈ ചിത്രത്തിൽ കോളേജും ,സ്കൂളും ഉണ്ടായിരിക്കുന്നതല്ല : ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ

Published on 13 July, 2019
ഈ ചിത്രത്തിൽ കോളേജും ,സ്കൂളും ഉണ്ടായിരിക്കുന്നതല്ല : ധമാക്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന ധമാക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഈ ചിത്രത്തിൽ കോളേജും ,സ്കൂളും ഉണ്ടായിരിക്കുന്നതല്ലെന്ന് സംവിധായകൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഗു ഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം.കെ. നാസര്‍ ആണ് നിർമ്മിക്കുന്നത്. ധമാക്കയില്‍ ആരാണ് അഭിനയിക്കുന്നത് എന്ന സൂചന ഇല്ലെങ്കിലും ഒമര്‍ ലുലു സെലിബ്രേഷന്‍ എന്ന ക്യാപ്ഷനും പട്ടായ ബോര്‍ഡും പഴയ റോഡ്റഷ് ബൈക്കിലിരിക്കുന്ന മൂന്നു പേരും ഒരു യുത്ത് എന്‍റര്‍ടൈനര്‍ ചിത്രം തന്നെ ആയിരിക്കും ഒമര്‍ ലുലു ഇത്തവണയും ഒരുക്കുന്നത് എന്നാണ് സൂചന.

  

സെലിബ്രെഷൻ മൂഡിലുള്ള ചിത്രത്തിൽ ലാൽ ,സലിം കുമാർ, ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി, തരികിട സാബു തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട് .ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രു ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിലെത്തും.ഗുഡ്‌ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം കെ നാസറാണ് ചിത്രം നിർമ്മിക്കുന്നത്.സാരഗ് ജയപ്രകാശ്,വേണു ഒവി,കിരൻലാൽ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.സിനോജ് പി അയ്യപ്പൻ ആണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക