Image

അജു മുന്നിൽ ,പുറകിൽ നിവിൻ ..ഇത് കലക്കും !!! ലൗ ആക്ഷൻ ഡ്രാമയുടെ പുതിയ പോസ്റ്റർ

Published on 13 July, 2019
അജു മുന്നിൽ ,പുറകിൽ നിവിൻ ..ഇത് കലക്കും !!! ലൗ ആക്ഷൻ ഡ്രാമയുടെ പുതിയ പോസ്റ്റർ

വിശാഖ് സുബ്രമണ്യനും , അജു വർഗീസും ചേർന്ന് ഫണ്ടാസ്റ്റിക് സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന ലൗ ആക്ഷൻ ഡ്രാമയുടെ പുതിയ പോസ്റ്റർ എത്തി.നിവിൻ പോളി, നയൻതാര എന്നിവരെ നായകരാക്കി ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം നിർവഹിക്കുന്നചിത്രത്തിന്റെ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു. ആദ്യ പോസ്റ്ററിൽ നിവിനും നയൻതാരയും ആയിരുന്നെങ്കിൽ സെക്കന്റ് പോസ്റ്ററിൽ അജുവും നിവിനുമാണ്. സൂപ്പർ ഹിറ്റ് കോമ്പിനേഷൻസ് വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ . വടക്കു നോക്കിയന്ത്രത്തിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളായ ദിനേശനും ശോഭയെയും ലൗ ആക്ഷൻ ഡ്രാമയിലൂടെ ധ്യാൻ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. ചിത്രം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും.

  

   

തന്റെ ആദ്യ സംവിധായക സംരംഭത്തിലെ പ്രധാന താരങ്ങള്‍ക്ക് അച്ഛന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ താരങ്ങളുടെ പേരുകള്‍ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍ ഇനിയുമേറെ കൗതുകങ്ങള്‍ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുമെന്നാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. അജുവര്‍ഗീസും വിശാഖ് സുബ്രമഹ്ണ്യനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക