Image

ഡ​ൽ​ഹി​യി​ൽ റ​ബ​ർ ഫാ​ക്ട​റി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; മൂ​ന്നു പേ​ർ വെ​ന്തു​മ​രി​ച്ചു

Published on 13 July, 2019
ഡ​ൽ​ഹി​യി​ൽ റ​ബ​ർ ഫാ​ക്ട​റി​യി​ൽ വ​ൻ അ​ഗ്നി​ബാ​ധ; മൂ​ന്നു പേ​ർ വെ​ന്തു​മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ റ​ബ​ർ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ മൂ​ന്നു പേ​ർ വെ​ന്തു​മ​രി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഝി​ൽ​മി​ൽ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്, റ​ബ​ർ സ്റ്റേ​ഷ​നി​റി സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. 

നാ​ല് നി​ല​കളു​ള്ള കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഫാ​ക്ട​റി​ക്കു സ​മീ​പ​ത്തു ത​ന്നെ മ​റ്റ് ഫാ​ക്ട​റി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​യി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. 26 ഫ​യ​ർ എ​ൻ​ജി​ക​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക