Image

റോബോട്ടുകള്‍ ഭക്ഷണം വിളമ്‌ബുന്ന ഹോട്ടലുകള്‍ കേരളത്തിലും

Published on 13 July, 2019
 റോബോട്ടുകള്‍ ഭക്ഷണം വിളമ്‌ബുന്ന ഹോട്ടലുകള്‍ കേരളത്തിലും

റോബോട്ടുകള്‍ ഭക്ഷണം വിളമ്‌ബി തരുന്ന ഹോട്ടലുമായി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു കൂടി പങ്കാളിയായ ഹോട്ടല്‍. കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹോട്ടലിന്റെ പേര്‌ ബി അറ്റ്‌ കിവിസോ എന്നാണ്‌. ഞായറാഴ്‌ചയാണ്‌ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.

 അഞ്ച്‌ അടി ഉയരമുള്ള മൂന്ന്‌ പെണ്‍ റോബോട്ടുകളാണ്‌ ഭക്ഷണം വിളമ്‌ബാനായി എത്തുന്നത്‌. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ്‌ ഇവരുടെ പേരുകള്‍.

ഇത്‌ കൂടാതെ നാല്‌ അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്‌. എന്നാല്‍ അതിന്‌ പേര്‌ നല്‍കിയിട്ടില്ല. ഈ ചെറിയ റോബോട്ട്‌ കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും. 

ഡാന്‍സും കളിക്കും. ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക്‌ വ്യത്യസ്‌തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട്‌ നല്‍കുന്നത്‌. കേരളത്തില്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നതെന്നാണ്‌ ബി അറ്റ്‌ കിവിസോയുടെ മാനേജിങ്‌ പാര്‍ട്‌ണര്‍ നിസാമുദ്ദീന്‍ പറയുന്നത്‌.

ദക്ഷിണേന്ത്യയില്‍ തന്നെ റോബോട്ടുകള്‍ വിളമ്‌ബുന്ന ഹോട്ടലുകള്‍ അധികമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക