Image

കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകില്ലെന്ന്‌ സിദ്ധരാമയ്യ

Published on 13 July, 2019
കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകില്ലെന്ന്‌ സിദ്ധരാമയ്യ


ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്‌-ജെഡിഎസ്‌ സഖ്യ സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ സിദ്ധരാമയ്യ. 

സ്വന്തം പാര്‍ട്ടിയില്‍ കരിങ്കാലികള്‍ ഉള്ളതിനാല്‍ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയപ്പെടുന്നു. ഞങ്ങള്‍ക്ക്‌ നല്ല ആത്മവിശ്വാസമുണ്ട്‌. അതിനാലാണ്‌ വിശ്വാസവോട്ടെടുപ്പിന്‌ ഞങ്ങള്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന്‌ തയ്യാറാണെന്ന്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി കുമാരസ്വാമിയാണ്‌ നിയമസഭയില്‍ പ്രഖ്യാപിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക