Image

ബീഫ്‌ 4 ലൈഫ്‌'; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ഹാഷ്ടാഗ്‌ പ്രതിഷേധം

Published on 13 July, 2019
ബീഫ്‌ 4 ലൈഫ്‌'; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ഹാഷ്ടാഗ്‌ പ്രതിഷേധം


ചെന്നൈ: ബീഫ്‌ 4 ലൈഫ്‌, വീ ലവ്‌ ബീഫ്‌ എന്നീ ഹാഷ്‌ ടാഗുകളാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്‌. തമിഴ്‌നാട്ടില്‍ മുസ്‌ലിം യുവാവിനെ ബീഫ്‌ കഴിച്ചതിന്റെ പേരില്‍ ആക്രമിച്ചതിന്‌ പിന്നാലെയാണ്‌ പ്രതിഷേധ സുചകമായി സോഷ്യല്‍ മീഡിയയില്‍ ഈ ഹാഷ്ടാഗുകള്‍ ട്രെന്‍ഡായത്‌.

ട്വിറ്ററിലും ഫേസ്‌ബുക്കിലും ഈ ഹാഷ്‌ ടാഗുകള്‍ വൈറലാണ്‌. കഴിഞ്ഞ ദിവസമാണ്‌ നാഗപട്ടണം പൊറവച്ചേരി കീഴ്‌വേളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ്‌ ഫൈസാനെ നാല്‍വര്‍ സംഘം ആക്രമിച്ചത്‌. ബീഫ്‌ കഴിച്ചെന്ന്‌ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതിനായിരുന്നു മര്‍ദ്ദനം.

`ആര്‌ എന്തൊക്കെ പറഞ്ഞാലും ബീഫ്‌ കറി ബീഫ്‌ കറി തന്നെ' എന്ന അടികുറിപ്പോടെ ഫൈസാന്‍ ബീഫിന്റെ ചിത്രം പോസ്റ്റ്‌ ചെയ്‌തിരുന്നു.


'ജയ്‌ ശ്രീറാം' വിളിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്‌; മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്റെ ജീനിലിള്ളതെന്നും കേന്ദ്രമന്ത്രി മുഖ്‌താര്‍ അബ്ബാസ്‌ നഖ്‌വി
സംഭവത്തില്‍ നാലുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഇതേപ്രദേശത്ത്‌ താമസിക്കുന്ന എന്‍. ദിനേഷ്‌കുമാര്‍ (28), എ. ഗണേഷ്‌കുമാര്‍ (27), എം. മോഹന്‍കുമാര്‍ (28), ആര്‍. അഗസ്‌ത്യന്‍ (29) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക