Image

നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു

Published on 13 July, 2019
നടന്‍ ദേവന്റെ ഭാര്യ സുമ അന്തരിച്ചു


നടന്‍ ദേവന്റെ ഭാര്യയും രാമു കാര്യാട്ടിന്റെ മകളുമായ സുമ (55) അന്തരിച്ചു. തൃശൂര്‍ മൈലി പാടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കും. തുടര്‍ന്ന്‌ സംസ്‌കാരം വടൂക്കര ശ്‌മാശനത്തില്‍ നടക്കും.

നിര്‍മാതാവായി ചലച്ചിത്ര ലോകത്തേക്ക്‌ എത്തിയ ദേവന്‍ നായകനായും വില്ലനായും ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു. ദേവനും സുമയ്‌ക്കും ലക്ഷ്‌മി എന്ന ഏകമകളാണുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക