Image

അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം

Published on 12 July, 2019
അഫ്ഗാനിസ്ഥാനില്‍ കുട്ടി ചാവേര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മരണം
കാബുള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥിനില്‍ ഉണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാചിര്‍ഔഗം ജില്ലയിലാണ് സംഭവം

പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് സ്‌ഫോടനം. തീവ്രവാദ സംഘടനയായ താലിബാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം നിരസിച്ചു. ഐ.എസിന്റെ അഫ്ഗാനിസ്ഥാന്‍ ഘടകത്തിന് സ്വാധീനമുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. കബൂള്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേത് ഉള്‍പ്പടെ അഫ്ഗാനില്‍ സമീപകാലത്ത് നടന്ന നിരവധി സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഈ സംഘടനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ കമാന്‍ഡറായ മാലിക് നൂറിനെ ലക്ഷ്യം വെച്ചുള്ളതാണ് സ്‌ഫോടനമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മാലിക് നൂറിന്റെ രണ്ട് മക്കളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. കൗമാരക്കാരനാണ് സ്‌ഫോടനം നടത്തിയ ചാവേര്‍. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള ചരിത്രപരമായ സമാധാന ഉടമ്പടി നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക