Image

2020 പി.സി.എന്‍.എ.കെ പെന്‍സില്‍വേനിയയില്‍; പാസ്റ്റര്‍ റോബി മാത്യൂ കണ്‍വീനര്‍

നിബു വെള്ളവന്താനം Published on 12 July, 2019
2020 പി.സി.എന്‍.എ.കെ പെന്‍സില്‍വേനിയയില്‍; പാസ്റ്റര്‍ റോബി മാത്യൂ കണ്‍വീനര്‍
മയാമി: 38 മത് പി.സി.എന്‍.എ.കെ 2020ല്‍ പെന്‍സില്‍വേനിയയില്‍ വെച്ച് നടത്തപ്പെടും. റവ. റോബി മാത്യു നാഷണല്‍ കണ്‍വീനര്‍, ബ്രദര്‍ സാമുവല്‍ യോഹന്നാന്‍ നാഷണല്‍ സെക്രട്ടറി, ബ്രദര്‍ വില്‍സന്‍ തരകന്‍ നാഷണല്‍ ട്രഷറാര്‍, ബ്രദര്‍ ഫിന്നി ഫിലിപ്പ് യൂത്ത് കോര്‍ഡിനേറ്റര്‍ എന്നിവരെ തിരഞ്ഞെടുത്തു. 2020 ജൂലൈ മാസം 2 മുതല്‍ 5 വരെ പെന്‍സില്‍വേനിയയു ടെ ഹൃദയഭാഗത്തുള്ള ചരിത്രപരമായ കണ്‍വെന്‍ഷന്‍ സെന്ററായ ലാങ്കാസ്റ്റര്‍ കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ കോണ്‍ഫ്രന്‍സ് നടക്കും.

ഫിലാഡല്‍ഫിയ ഇമ്മാനുവല്‍ ഐപിസിയുടെ സീനിയര്‍ പാസ്റ്ററാണ് നാഷണല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ റോബി മാത്യു.  പാസ്റ്റര്‍ റോബി നോര്‍ത്ത് പോയിന്റ് ബൈബിള്‍ കോളേജില്‍ നിന്ന്  പാസ്റ്ററല്‍ സ്റ്റഡീസില്‍ ബിരുദം നേടി. ദൈവവചനം പഠിപ്പിക്കുന്നതിലും പ്രയോഗത്തില്‍ വരുത്തുന്നതിലും 2000 മുതല്‍ വിവിധ നിലകളില്‍ സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നിലവില്‍ പെന്‍സില്‍വാനിയയിലെ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ കോര്‍ഡിനേറ്ററായി സേവനം അനുഷ്ഠിക്കുന്നു. 2008 ല്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ദേശീയ യൂത്ത് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു. ഭാര്യ സൂസന്‍. മക്കള്‍: ജരമ്യാ, ഹന്ന. 

നാഷണല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ സാമുവല്‍ യോഹന്നാന്‍ കോട്ടയം ഐ.പി.സി തിയോളജിക്കല്‍ സെമിനാരിക്ക് നേത്ര്യത്വം നല്‍കുന്ന ഐ.പി.സി എജ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ജനറല്‍ ട്രഷറാറായി പ്രവര്‍ത്തിക്കുന്നു. ഐപിസി ഫാമിലി കോണ്‍ഫറന്‍സ് ദേശീയ ട്രഷറര്‍, ലോക്കല്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. ന്യൂയോര്‍ക്കിലെ ഐപിസി റോക്ക്‌ലാന്റ് അസംബ്ലി സഭാഗമാണ്.  ഭാര്യ: ഗ്ലോറി. മക്കള്‍: ജെറമി, ജോനാഥന്‍, ജാനീസ്.

ദേശീയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ വില്‍സണ്‍ തരകന്‍, ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ റീജിയണല്‍ മാനേജര്‍, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് ഡാളസ് ട്രഷറര്‍, ട്രൂമാക്‌സ് മീഡിയ ഡയറക്ടര്‍, റൈറ്റേഴ്‌സ് ഫോറം ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ അറിയപ്പെടുന്നു. ബാങ്ക് ഓഫ് അമേരിക്കയില്‍ ഓപ്പറേഷന്‍ ടീം മാനേജരായി പ്രവര്‍ത്തിക്കുന്നു  ഹെബ്രോണ്‍ ഡാളസ് ഐ.പി.സി സഭയുടെ സജീവാംഗമാണ്. ഭാര്യ: ബീന. മക്കള്‍: പ്രിയ, സ്വപ്‌ന, ജോയല്‍.

ദേശീയ യൂത്ത് കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ഫിന്നി ഫിലിപ്പ് വിവിധ ആത്മീയ യുവജന പ്രവര്‍ത്തനങ്ങളില്‍ സഹകാരിയായി പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ 33 വര്‍ഷമായി എബന്‍ ഏസര്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്. നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡ് കോണ്‍ ഫറന്‍സിന്റെ ലോക്കല്‍ യൂത്ത് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ചു. 2013 മുതല്‍ ഫിലാഡല്‍ഫിയയില്‍ സേവനമനുഷ്ഠിക്കുന്ന പാസ്റ്റര്‍മാരോടും സഹപ്രവര്‍ത്തകരോടും ചേര്‍ന്ന് നഗരത്തിലെ ആദ്യത്തെ പെന്തക്കോസ്ത് യുവജന സംഘടന സ്ഥാപിച്ചു. നിലവില്‍ സംഘടനയുടെ യൂത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ: സൂസന്‍ ഫിലിപ്പ്. മക്കള്‍:  ഹന്ന, സോഫിയ, ജോഷ്വ.

യുവജനങ്ങള്‍ക്കായുള്ള കോര്‍ഡിനേറ്ററായി പ്രിന്‍സ് മാത്യു വെര്‍ജീനി യയും, നാഷണല്‍ മീഡിയ കോര്‍ഡിനേറ്ററായി രാജന്‍ ആര്യപ്പള്ളി  അറ്റ്‌ലാന്റയെയും,  പ്രാര്‍ത്ഥന കോര്‍ഡിനേറ്ററായി റവ. ജോയ് വര്‍ഗ്ഗീസ് ഒഹായോയും തിരഞ്ഞെടുത്തു. 2021 ലെ 39 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍ വെച്ച് നടത്തപ്പെടും. നാഷണല്‍ കണ്‍വീനറായി റവ. ഫിന്നി ആലുംമൂട്ടിലിനെ മയാമിയില്‍ വെച്ച് നടന്ന കോണ്‍ഫ്രന്‍സില്‍ തിരഞ്ഞെടുത്തു.

വാര്‍ത്ത: നിബു വെള്ളവന്താനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക