Image

യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന സിപിഎം മോഹം സ്വപ്നം മാത്രമെന്ന് ചെന്നിത്തല

Published on 01 May, 2012
യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന സിപിഎം മോഹം സ്വപ്നം മാത്രമെന്ന് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന സിപിഎമ്മിന്റെ മോഹം സ്വപ്നം മാത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. എല്‍ഡിഎഫ് വിട്ടുപോയ കക്ഷികളെ തിരികെ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് ചെന്നിത്തലയുടെ പ്രതികരണം.

യുഡിഎഫില്‍ നിന്ന് ആരെയെങ്കിലും കാലുമാറ്റാമെന്ന മോഹം നടക്കില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കാര്യക്ഷമതയോടെ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. യുഡിഎഫില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണെന്നും ചെന്നിത്തല പറഞ്ഞു. ഇത്രയും കാലം ശെല്‍വരാജിനെതിരായി യാതൊരു കേസും നിലവിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍ മാത്രമാണ് എംഎല്‍എ ഫണ്ട് ദുരുപയോഗവും മറ്റും ആരോപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക