Image

കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയുടെ നിര്‍ദ്ദേശങ്ങള്‍

കല Published on 12 July, 2019
കോണ്‍ഗ്രസിനെ രക്ഷപെടുത്താന്‍ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയുടെ നിര്‍ദ്ദേശങ്ങള്‍

കോണ്‍ഗ്രസിന്‍റെ ദയനീയമായ അവസ്ഥയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാത്ത ആശങ്കയാണ് ബിജെപി നേതാവ് സുബ്രമണ്യം സ്വാമിക്ക്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിക്ക് ശേഷം ഗോവയില്‍ പത്ത് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കശ്മീരില്‍ ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസുമായിട്ടുള്ള സഖ്യം ഉപേക്ഷിച്ചു. കര്‍ണാടകയിലും കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുന്നു. 
കോണ്‍ഗ്രസ് ഈ വിധം പ്രതിസന്ധിയിലാകുന്നതും രാജ്യത്ത് ബിജെപി മാത്രമാകുന്നതും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നാണ് ബിജെപി നേതാവ് സുബ്രമണ്യം സ്വാമി പറഞ്ഞത്. ഗോവയും കശ്മീരും കാണുമ്പോള്‍ അതാണ് തനിക്ക് തോന്നുന്നതെന്നും സ്വാമി പറയുന്നു. 
ഇതിന് ബദലായി കോണ്‍ഗ്രസിന് രക്ഷപെടാന്‍ ചില നിര്‍ദേശങ്ങളും സ്വാമി മുമ്പോട്ടു വെക്കുന്നു. 
ഒന്നാമതായി ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടു പോകാന്‍ ആവശ്യപ്പെടണം. 
രണ്ടാമതായി ഐക്യ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തണം. മൂന്നാമതായി ശരദ് പവാറിന്‍റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ഐക്യ കോണ്‍ഗ്രസില്‍ ലയിക്കണം. ഇങ്ങനെ വിഘടിച്ചു പോയവര്‍ തിരികെയെത്തി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയും മമതയെപ്പോലെയൊരു നേതാവ് നയിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ് ദുര്‍ബലമാകില്ല എന്നാണ് സുബ്രമണ്യം സ്വാമി നിര്‍ദേശിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക