Image

സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; യുപി പോലീസ് മുംബൈയിലെ വസതിയിലെത്തി

Published on 12 July, 2019
സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; യുപി പോലീസ് മുംബൈയിലെ വസതിയിലെത്തി

മുംബൈ: ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹക്കെതിരെ സമര്‍പ്പിച്ച വഞ്ചനാക്കേസില്‍ ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. മൊറാദാബാദ് പോലീസ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. കഴിഞ്ഞ വര്‍ഷമാണ് ഒരു ചടങ്ങില്‍ എത്താമെന്നറിയിച്ച്‌ സൊനാക്ഷി പണം വാങ്ങിയെന്നും എന്നാല്‍ അവസാന നിമിഷം വാക്കുമാറിയെന്നും ആരോപിച്ച്‌ ഒരു ഈവന്റ് മാനേജ്മെന്റ് കമ്ബനി ഉടമ പോലീസിനെ സമീപിച്ചത്.


കഴിഞ്ഞ വര്‍ഷം നവംബറിലാണ് മൊറാദാബാദ് പോലീസിന് സൊനാക്ഷിക്കെതിരെ പരാതി ലഭിക്കുന്നത്. കേസില്‍ സൊനാക്ഷിയുടെ മൊഴി രേഖപ്പെടുത്താനായാണ് ഉത്തര്‍പ്രദേശ പോലീസ് സൊനാക്ഷിയുടെ വസതിയിലെത്തിയത്. അതേസമയം പരാതി കെട്ടിച്ചമച്ചതാണെന്നാണ് സൊനാക്ഷിയുടെ വാദം. അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്നന്‍ സിന്‍ഹയുടെ മകളാണ് സൊനാക്ഷി.


ഉത്തര്‍പ്രദേശിലെ ഒരു ഈവന്റ് മാനേജ്മെന്റ് കമ്ബനി ഉടമയായ പ്രമോദ് ശര്‍മ എന്നയാളാണ് സോനാക്ഷിക്കെതിരെ വഞ്ചനാക്കുറ്റത്തിന് പരാതി നല്‍കിയത്. ദില്ലിയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ നൃത്തം അവതരിപ്പിക്കാമെന്ന് സൊനാക്ഷി ഉറപ്പ് നല്‍കി. ഇതിനായി 37 ലക്ഷം രൂപ നടി ആവശ്യപ്പെട്ടു. എന്നാല്‍ അവസാന നിമിഷം സൊനാക്ഷി പിന്‍മാറുകയായിരുന്നുവെന്നും ഇതുമൂലം കമ്ബനിക്ക് വലിയ നഷ്ടമുണ്ടായെന്നും പ്രമോദ് ശര്‍മയുടെ പരാതിയില്‍ പറയുന്നു.


24 ലക്ഷം രൂപ സൊനാക്ഷിക്ക് കൈമാറിയെന്നാണ് കമ്ബനി ഉടമ പറയുന്നത്. നടിയുടെ യാത്രയ്ക്കും താമസസൗകര്യത്തിനുമായി 9 ലക്ഷം രൂപയും ചെലഴിച്ചിരുന്നുവെന്നാണ് പ്രമോദ് അവകാശപ്പെടുന്നത്. സൊനാക്ഷിക്കും കേസുമായി ബന്ധപ്പെട്ട മറ്റ് നാലു പേര്‍ക്കുമെതിരെ എഫ്‌എൈആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് മൊറാദാബാദ് പോലീസ് അറിയിച്ചിരുന്നത്. മുംബൈ നിവാസികളാണ് ഇവര്‍.


മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മൊറാദാബാദ് പോലീസ് സൊനാക്ഷിയുടെ വസതിയില്‍ എത്തിയത്. ഈ സമയം സൊനാക്ഷി വീട്ടില്‍ ഇല്ലായിരുന്നു. ഏറെ നേരം കാത്തിരിന്നിട്ടും സൊനാക്ഷി കാണാന്‍ കഴിയാതെ വന്നതോടെ വീണ്ടും വരുമെന്ന് അറിയിച്ച ശേഷം പോലീസ് സംഘം മടങ്ങുകയായിരുന്നു. സൊനാക്ഷിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആരോപണമാണിതെന്നും പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും സൊനാക്ഷിയുടെ വക്താവ് പ്രതികരിച്ചു


9 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അങ്ങെയറ്റം ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് സൊനാക്ഷി പ്രവര്‍ത്തിച്ചിട്ടുള്ളത്. സൊനാക്ഷിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സൊനാക്ഷിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും സൊനാക്ഷിയുടെ വക്താവ് പ്രതികരിച്ചു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇത്തരം ആളുകളുടെ വിചിത്രമായ വാദങ്ങള്‍ പ്രോഹത്സാഹിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി സൊനാക്ഷി ട്വീറ്റ് ചെയ്തു. ഏത് അന്വേഷണവുമായി സഹകരിക്കാനും തയാറാണെന്നും സൊനാക്ഷി വ്യക്തമാക്കിയിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക