Image

കളക്ടറെ മാറ്റിയതില്‍ പ്രതിഷേധിച്ച്‌ റവന്യു മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിച്ച്‌ സി പി ഐ

Published on 12 July, 2019
കളക്ടറെ മാറ്റിയതില്‍ പ്രതിഷേധിച്ച്‌ റവന്യു മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിച്ച്‌ സി പി ഐ

കോഴിക്കോട്: ജില്ലാ കളക്ടറെ മാറ്റണമെന്ന പാര്‍ട്ടി നിര്‍ദേശം നടപ്പിലാക്കാത്തതിന് റവന്യു മന്ത്രിയുടെ പരിപാടി ബഹിഷ്കരിച്ച്‌ സി പി ഐ നേതാക്കള്‍. കോഴിക്കോട് ജില്ലയിലെ സി പി ഐ നേതാക്കളാണ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്കരിച്ചത്.

കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുമായി ഏറെക്കാലമായി സി പി ഐ നേതാക്കള്‍ അകല്‍ച്ചയിലാണ്. സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ കളക്ടര്‍ വിമുഖത കാണിക്കുന്നു എന്ന് നേതാകള്‍ക്ക് പരാതിയുണ്ട്. കളക്ടര്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്നും സി പി ഐ നേതാക്കള്‍ക്ക് പരാതിയുണ്ട്.

കളക്ടറെ മാറ്റണം എന്നാവശ്യപ്പെട്ടു കൊണ്ട് പലതവണ റവന്യു മന്ത്രിയെ കണ്ടെങ്കിലും നടപടികള്‍ ഒന്നുംതന്നെ ഇല്ലായിരുന്നത് കൊണ്ടാണ് നേതാക്കള്‍ ഇത്തരത്തില്‍ ഒരു കടുത്ത തീരുമാനത്തിലെത്തിയത്.

കോഴിക്കോട് കലക്ടറേറ്റില്‍ വെച്ച്‌ നടന്ന ഭവ നനിര്‍മാണ ബോര്‍ഡിന്റേതടക്കം മന്ത്രി പങ്കെടുത്ത ഔദ്യോഗിക പരിപാടികളാണ് ജനപ്രതിനിധികള്‍ ഒഴികെയുള്ള ജില്ലാ നേതാക്കള്‍ വിട്ടുനിന്നത്.

പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നതില്‍ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച്‌ കളക്ടര്‍ നിയമനം നടത്തുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനത്തിന് കാരണം. 
കളക്ടറുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തും വരെ പ്രതിഷേധം തുടരാനാണ് സി പി ഐ ജില്ലാ നേതാക്കളുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക