Image

കൊല്ലം ബൈപാസിലെ അപകടങ്ങളെക്കുറിച്ച്‌ പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Published on 12 July, 2019
കൊല്ലം ബൈപാസിലെ അപകടങ്ങളെക്കുറിച്ച്‌ പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
കൊല്ലം: കൊല്ലം ബൈപാസിലെ അപകടങ്ങള്‍ പതിവാകുന്നു സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തണെമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു . കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കൊല്ലം ബൈപ്പാസില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് കേരള എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി . ദേശീയപാത അതോറിറ്റി അംഗം ആര്‍കെ പാണ്ഡെക്കാണ് പരിശോധന സംബന്ധിച്ചുള്ള നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക