Image

ഉപതിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണം: മുഖ്യതിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Published on 12 July, 2019
ഉപതിരഞ്ഞെടുപ്പ് മണ്ഡലങ്ങളില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുന്നത് തടയണം: മുഖ്യതിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നല്‍കി.

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആറു നിയമസഭാ മണ്ഡലങ്ങളില്‍ പഞ്ചായത്തു മുന്‍സിപ്പല്‍ സെക്രട്ടറിമാരുടെയടക്കം സഹായത്തോടെ കൂട്ടത്തോടെ വ്യാജ വോട്ടുകള്‍ ചേര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി അടുത്ത മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ വോട്ടര്‍മാരായി തിരുകി കയറ്റുകയാണ് സി പി എം. ഇത് ഇന്ത്യന്‍ ഭരണഘനയുടെയും, ജനപ്രാതിനിധ്യ നിയമത്തിന്റെ 17 , 18 വകുപ്പുകളുടെയും നഗ്‌നമായ ലംഘനമാണ്.

ഈ സാഹചര്യത്തില്‍ വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള സി പി എമ്മിന്റെ ശ്രമം തടയുന്നതിനായി അടിയന്തിര ഇടപെടല്‍ നടത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക