Image

പാകിസ്​താനില്‍ വീണ്ടും മാധ്യമവിലക്ക്​: മറിയം നവാസി​െന്‍റ അഭിമുഖം സംപ്രേഷണം ചെയ്​തില്ല

Published on 12 July, 2019
പാകിസ്​താനില്‍ വീണ്ടും മാധ്യമവിലക്ക്​: മറിയം നവാസി​െന്‍റ അഭിമുഖം സംപ്രേഷണം ചെയ്​തില്ല

ഇസ്​ലമാബാദ്​: പാകിസ്​താനില്‍ വീണ്ടും മാധ്യമവിലക്കെന്ന്​ പരാതി. മുന്‍ പ്രധാനമന്ത്രി നവാസ്​ ശരീഫി​​​െന്‍റ മകളും പി.എം.എല്‍.എന്‍ വൈസ്​ പ്രസിഡന്‍റുമായ മറിയം നവാസി​​​െന്‍റ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്​ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായെന്ന്​ പരാതിയുമായി ​െടലിവിഷന്‍ ചാനലായ ഹം ന്യൂസ്​ രംഗത്ത്​. ട്വിറ്ററിലൂടെയാണ്​ ഹം ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ നദീം മാലിക്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. പാകിസ്​താന്‍ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ്​ പ്രകാരം ചാനലിന്​ മറിയത്തി​​​െന്‍റ അഭിമുഖം നിമിഷങ്ങള്‍ക്കകം നിര്‍ത്തേണ്ടി വന്നു​.

പാകിസ്​താനി വാര്‍ത്താ ചാനലുകളായ അബ്​ തക്​, ചാനല്‍ 24, ക്യാപ്​റ്റന്‍ ടിവി എന്നിവര്‍ മറിയം നവാസി​​​െന്‍റ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്​തതും സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന്​ തൊട്ടുപിറകെയാണ്​ മറിയത്തി​​​െന്‍റ അഭിമുഖവും സംപ്രേഷണം ചെയ്യുന്നത്​ നിര്‍ത്തിവെപ്പിച്ചത്​.


പാകിസ്​താന്‍ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേത്​ നാണംകെട്ട നടപടിയാണെന്നും അവിശ്വസനീയ ഫാഷിസമാണ്​ നടക്കുന്നതെന്നും മറിയം പ്രതികരിച്ചു.

ഹം ന്യൂസ്​ സ്വതന്ത്രവും ഉത്തരവാദിത്തപൂര്‍ണവുമായ മാധ്യമപ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നു. ആവിഷ്​കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയെന്നതാണ്​ തങ്ങളുടെ ലക്ഷ്യം. അതേസമയം നീതിന്യായ വ്യവസ്ഥയുടെ അന്തസിനെയും ഭരണഘടനയെയും ബഹുമാനിക്കുന്നുവെന്ന​ും ഹം ന്യൂസ്​ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക