Image

പ്രവാസികാര്യ സെക്രട്ടറിയായി വികാസ്​ സ്വരൂപിനെ നിയമിച്ചു

Published on 12 July, 2019
പ്രവാസികാര്യ സെക്രട്ടറിയായി വികാസ്​ സ്വരൂപിനെ നിയമിച്ചു

ന്യൂഡല്‍ഹി: നയതന്ത്രഞ്​ജന്‍ വികാസ്​ സ്വരൂപിനെ പ്രവാസികാര്യ ​െസക്രട്ടറിയായി നിയമിച്ചു. ആഗസ്​റ്റ്​ ഒന്നിന്​ വികാസ്​ ചുമതലയേല്‍ക്കുമെന്ന്​ മന്ത്രിസഭ നിയമന സമിതി അറിയിച്ചു.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്​ 1986 ബാച്ച്‌​ ഉദ്യോഗസ്ഥനായ വികാസ്​ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറാണ്​. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയില്‍ വികാസിന്​ പകരം മുതിര്‍ന്ന ഐ.എഫ്​.എസ്​ ഉദ്യോഗസ്ഥനായ സഞ്​ജീവ്​ അറോറ ചുമതലയേല്‍ക്കും.
വിജയ്​ കേശവ ഗോഖലെയാണ്​ നിലവില്‍ വിദേശകാര്യ സെക്രട്ടറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക