Image

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, സ്‌പീക്കര്‍ക്ക്‌ സാവകാശം അനുവദിച്ച്‌ സുപ്രീംകോടതി വിധി

Published on 12 July, 2019
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, സ്‌പീക്കര്‍ക്ക്‌ സാവകാശം അനുവദിച്ച്‌ സുപ്രീംകോടതി വിധി

കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതിലും രാജിക്കാര്യത്തിലും സാവകാശം അനുവദിച്ചുകൊണ്ട്‌ സുപ്രീംകോടതി വിധി. ചൊവ്വാഴ്‌ച വരെ തീരുമാനമെടുക്കരുതെന്നും കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാനുമാണ്‌ കോടതി നിര്‍ദേശിച്ചിരിക്കുന്നത്‌.

 രണ്ട്‌ ദിവസമായി തുടരുന്ന വാദത്തില്‍ വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ ചൊവ്വാഴ്‌ച വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ഇതോടെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പഠിക്കുന്നതിനുമായി സ്‌പീക്കര്‍ക്ക്‌ സാവകാശം ലഭിക്കും.

രാജി സമര്‍പ്പിച്ച എംഎല്‍എമാരുടെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിച്ച സുപ്രീംകോടതി എംഎല്‍എമാരോട്‌ സ്‌പീക്കറെ നേരില്‍ക്കണ്ട്‌ രാജി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇങ്ങനെയാണ്‌ രണ്ടാം ദിവസവും വാദം തുടര്‍ന്നത്‌.

ആദ്യം എംഎല്‍എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതാണ്‌ നല്ലതെന്ന്‌ സ്‌പീക്കര്‍ക്ക്‌ വേണ്ടി വാദം നടന്നു. എന്നാല്‍ സ്‌പീക്കര്‍ ചെയ്യുന്നത്‌ കോടതിയലക്ഷ്യമാണെന്നായിരുന്നു എംഎല്‍എമാരുടെ വാദം. സ്‌പീക്കര്‍ക്ക്‌ വേണ്ടി മനു അഭിഷേക്‌ സിങ്‌വിയും എംഎല്‍എ മാര്‍ക്ക്‌ വേണ്ടി മുകുള്‍ റോത്തഗിയും ആണ്‌ ഹാജരായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക