Image

യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; ഒരാള്‍ക്ക്‌ കുത്തേറ്റു

Published on 12 July, 2019
യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; ഒരാള്‍ക്ക്‌ കുത്തേറ്റു


യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക്‌ കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ്‌ കുത്തേറ്റത്‌.

ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന്‌ വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനെ തുടര്‍ന്ന്‌ ഇരു വിഭാഗങ്ങളേയും ഇന്ന്‌ അനുരഞ്‌ജ ചര്‍ച്ചക്ക്‌ വിളിച്ചിരുന്നു. ഇതിനിടെ സംഘര്‍ഷമുണ്ടാവുകയും അഖിലിന്‌ കുത്തേല്‍ക്കുകയുമായിരുന്നു.

അഖിലിന്റെ ശരീരത്തില്‍ രണ്ട്‌ കുത്തുകളാണുള്ളത്‌. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. നിലവില്‍ അഖിലിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഖിലിനെ വിദഗ്‌ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കോളേജിന്‌ മുന്നില്‍ പ്രതിഷേധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക