സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് സംഗീത സായാഹ്നം 'മഹ്ഫില്‍ ' ജൂലൈ 21 നു ഫിലഡല്ഫിയയില്‍
AMERICA
12-Jul-2019
ജിനേഷ് തമ്പി
AMERICA
12-Jul-2019
ജിനേഷ് തമ്പി

ന്യൂജേഴ്സി:സാധക സ്‌കൂള്‍ ഓഫ് മ്യൂസിക് അക്കാദമിയുടെ ഏഴാം പിറന്നാള്‍ ആഘോഷത്തിന്റെഭാഗമായിനാഷണല്‍ അവാര്‍ഡ് ജേതാക്കളായ സംഗീതജ്ഞര്‍ പണ്ഡിറ്റ് രമേശ് നാരായണനും, മകള്‍ മധുശ്രീ നാരായണനും നയിക്കുന്ന സംഗീത സായാഹ്ന പരിപാടി 'മഹ്ഫില്‍' ജൂലൈ 21 നുഫിലാഡല്‍ഫിയയിലെ ക്രിസ്‌തോസ് മാര്‍ത്തോമാ പള്ളി അങ്കണത്തില്‍ അരങ്ങേറും.
നാലു മണിക്ക് ലഘുഭക്ഷണവും, നെറ്റ് വര്‍ക്കിംഗുംആയി തുടങ്ങുന്ന പ്രോഗ്രാമില്‍, അഞ്ചു മണിക്കാണ് പണ്ഡിറ്റ് രമേശ് നാരായണനും മധുശ്രീ നാരായണനും നയിക്കുന്ന 'ലൈവ് ഇന്‍ കണ്‍സേര്‍ട്'

ഏഴു വര്‍ഷമായി ട്രൈസ്റ്റേറ്റ് മേഖലയില്‍ (ഫിലാഡല്‍ഫിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്) സംഗീതാസ്വാദകര്‍ക്കു ശുദ്ധ സംഗീതത്തിന്റെമാസ്മരിക ലോകത്തിലേക്കുള്ള പുത്തന്‍ കവാടങ്ങള്‍ തുറന്നു കൊടുത്ത സാധക മ്യൂസിക് അക്കാദമിയുടെ സംഗീതയാത്രയില്‍ മറ്റൊരു പൊന്‍തൂവലാണ്'മഹ്ഫില്‍ ' പ്രോഗ്രാം
ഭാരതീയ പരമ്പരാഗത സംഗീത സാമ്പ്രദായിക രീതികളും, ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ കുറിച്ചുള്ള ഗഹനമാര്‍ന്ന പഠനവും കോര്‍ത്തിണക്കിയുള്ളശുദ്ധ സംഗീതത്തെ പറ്റിയുള്ള അറിവും, തങ്ങളുടെ മാതൃഭാഷയെ കുറിച്ചുള്ളജ്ഞാനം സംഗീതത്തിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്നവലിയ കര്‍ത്തവ്യം കൂടി സാധക മ്യൂസിക് അക്കാദമി നിറവേറ്റുന്നതില്‍ ഒരു പാട് സന്തോഷവും, അഭിമാനവും ഉണ്ടെന്നു സാധക ഡയറക്ടര്‍ ശ്രീ കെ ഐ അലക്‌സാണ്ടര്‍ എടുത്തു പറഞ്ഞു
സാധക ആദരിച്ച പ്രമുഖരില്‍ പണ്ഡിറ്റ് രമേശ് നാരായണന്‍, പി ഉണ്ണികൃഷ്ണന്‍എന്നിവര്‍ ഉള്‍പ്പെടുന്നു
എന്റര്‍ടൈന്‍മെന്റ് മേഖലയിലേക്കുള്ള സാധകയുടെ രംഗപ്രവേശനത്തിന്റെ ഭാഗമായി സാധക എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന്റെ ലോഗോ പ്രകാശനവും ഔദ്യോഗികമായി ഈ പരിപാടിയുടെ ഭാഗമായി പണ്ഡിറ്റ് രമേശ് നാരായണന്‍ നിര്‍വഹിക്കുന്നതായിരിക്കും
സാധക മ്യൂസിക് അക്കാദമിയുടെ ഭാവിവാഗ്ദാനങ്ങളായ യുവഗായകരെ അണിനിരത്തിയുള്ള'സ്വര്‍ഗീയ മുകുളങ്ങള്‍' എന്ന ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബത്തിന്റെ ഉദ്ഘാടനവുംതദവസരത്തില്‍ നടക്കും
ജൂലൈ 21ഒരുക്കിയിരിക്കുന്നസംഗീത സായാഹ്ന പരിപാടിയിലേക്ക് എല്ലാ സംഗീതാസ്വാദക മനസ്സുകളെയും, സംഗീത പ്രേമികളെയും സസന്തോഷംസ്വാഗതം ചെയ്യുന്നതായി സാധക ഡയറക്ടര്‍ശ്രീ കെ ഐ അലക്‌സാണ്ടര്‍ അറിയിച്ചു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments