Image

ഫൊക്കാനാ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു: ഓര്‍മ്മ

പി. ഡി. ജോര്‍ജ് നടവയല്‍ Published on 12 July, 2019
ഫൊക്കാനാ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു: ഓര്‍മ്മ
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനാ ബോധത്തില്‍ ബഹുസ്വരതയും ചലനാത്മകതയും പുലര്‍ത്തുന്ന, ഫൊക്കാനയുടെ, ജനപ്രിയ പ്രസിഡന്റ് എന്ന നിലയില്‍, നിസ്വാര്‍ത്ഥമായ ജനസംസര്‍ഗം വഴി, പ്രിയങ്കരനായ, മാധവന്‍ ബി നായരുടെയും, സഹധര്‍മ്മിണി ഗീതാ നായരുടെയും, വത്സല പുത്രി, ജാനു നായരുടെ, ആകസ്മിക വിയോഗത്തില്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍) അശ്രുപൂജ അര്‍പ്പിച്ചു. അത്മശാന്തിയ്ക്കായ് പ്രാര്‍ഥനകള്‍ സമര്‍പ്പിച്ചു. പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ജോര്‍ജ് അമ്പാട്ട്, വൈസ് പ്രസിഡന്റുമാരയാ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ട്രസ്റ്റീ ബോര്‍ഡ്് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഡയറക്ടര്‍മാരായ വിന്‍സന്റ് ഇമ്മാനുവേല്‍, അലക്‌സ് തോമസ്, ഫാ. ഫിലിപ് മോഡയില്‍, ജേക്കബ് കോര, ആലീസ് ജോസ്, റോഷന്‍ പ്ലാമൂട്ടില്‍, സേവ്യര്‍ ആന്റണി, ബ്രിജിറ്റ് പാറപ്പുറത്ത്, സെലിന്‍ ജോര്‍ജ്, ടീന മാത്യൂ എന്നിവര്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി.

ഫൊക്കാനാ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു: ഓര്‍മ്മഫൊക്കാനാ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നു: ഓര്‍മ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക