Image

വിരമിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കരുത്​;​ ധോണിയോട്​ ലതാ മ​ങ്കേഷ്​കര്‍

Published on 11 July, 2019
വിരമിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കരുത്​;​ ധോണിയോട്​ ലതാ മ​ങ്കേഷ്​കര്‍

ന്യൂഡല്‍ഹി: അന്താരാഷ്​ട്ര ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കരുതെന്ന്​ മഹേന്ദ്ര സിങ്​ ധോണിയോട്​ ഗായിക ലതാ മ​ങ്കേഷ്​കര്‍. ന്യൂസിലാന്‍ഡിനെതിരായ സെമി മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന്​ പിന്നാലെയാണ്​ ലതാ മ​ങ്കേഷ്​കറിന്‍െറ പ്രതികരണം.


"നിങ്ങള്‍ വിരമിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഞാന്‍ കേട്ടു. നിങ്ങള്‍ അത്​ ചെയ്യരുത്​. ഇൗ രാജ്യത്തിന്​ നിങ്ങളെ ആവശ്യമാണ്​. ദയവായി വിരമിക്കുന്നതിനെ കുറിച്ച്‌​ ചിന്തിക്കരുതെന്ന്​ ഞാന്‍ അപേക്ഷിക്കുകയാണ്​"- ലതാ മ​ങ്കേഷ്​കര്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ന്യുസിലാന്‍ഡുമായി നടന്ന ലോകകപ്പ്​ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതോടെയാണ്​ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്​തമായത്​. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച്‌​ അറിയില്ലെന്നായിരുന്നു ക്യാപ്​റ്റന്‍ കോഹ്​ലിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക