Image

യുദ്ധകാലത്ത് കാണാതായ 83 ഇന്ത്യക്കാര്‍ പാകിസ്താനില്‍ യുദ്ധതടവുകാരായി കഴിയുന്നുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

Published on 11 July, 2019
യുദ്ധകാലത്ത് കാണാതായ 83 ഇന്ത്യക്കാര്‍ പാകിസ്താനില്‍ യുദ്ധതടവുകാരായി കഴിയുന്നുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍

ന്യുഡല്‍ഹി: 1965ലേയും 1971ലേയും യുദ്ധകാലത്ത് കാണാതായ 83 ഇന്ത്യക്കാര്‍ യുദ്ധത്തടവുകാരായി പാകിസ്താന്‍ കസ്റ്റഡിയിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 1971ലെ ഇന്‍ഡോ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ സേനയിലെ 54 സൈനികരും ഓഫീസര്‍മാരും കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു.


പാകിസ്താനിലെ വിവിധ ജയിലുകളില്‍ ഇവര്‍ ജീവനോടെ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഇന്ത്യന്‍ യുദ്ധത്തടവുകാരെ കുറിച്ചുള്ള ചോദ്യത്തോട് പാകിസ്താന്‍ തുടര്‍ച്ചയതായി നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.


1971ലെ യുദ്ധത്തില്‍ പാകിസ്താന്‍ ധാക്കയില്‍ അടിയറവ് പറഞ്ഞതിനു പിന്നാലെ ഇന്ത്യന്‍ സേന 90,000 ഓളം പാകിസ്താനി യുദ്ധത്തടവുകാരെ പിടികൂടിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരോട് അവര്‍ ചെയ്തതു വച്ചുനോക്കുമ്ബോള്‍ മെച്ചപ്പെട്ട പെരുമാറ്റമാണ് അവരോട് ചെയ്തത്. ഇന്ത്യയുടെ അന്നത്തെ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്‌ഷോ യുദ്ധത്തടവുകാരോട് മാന്യമായ പെരുമാറണമെന്ന് നിര്‍ദേശിച്ചിരുന്നു. വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ ട്രെയിന്‍ മാര്‍ഗമോ വിമാനമാര്‍ഗമോ അയക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനെല്ലാം വ്യക്തമായ രേഖകളുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക