Image

ബന്ധുനിയമനം: കെ.ടി ജലീലിനെതിരായ ഹരജി പിന്‍വലിക്കാന്‍ ഫിറോസിന്​ അനുമതി

Published on 11 July, 2019
ബന്ധുനിയമനം: കെ.ടി ജലീലിനെതിരായ ഹരജി പിന്‍വലിക്കാന്‍ ഫിറോസിന്​ അനുമതി

കൊച്ചി: ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ ബന്ധുനിയമനം നടത്തിയതിന്​ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കണമെന്ന്​ ചൂണ്ടിക്കാട്ടി മുസ്​ലിം യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്​ നല്‍കിയ ഹരജി പിന്‍വലിക്കാന്‍ ഹൈകോടതി അനുമതി നല്‍കി. ഹരജിയില്‍ മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച്‌ മന്ത്രിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ ഫിറോസ് നല്‍കിയ ഹരജി രാഷ്​ട്രീയ ആരോപണം മാത്രമാണെന്ന്​ ​​കോടതി നേരത്തെ അറിയിച്ചിരുന്നു. പരാതിയില്‍ കേസെടുക്കുന്നില്ലെന്ന വിജിലന്‍സ് നിലപാടിനെതിരെ ഹരജിക്കാരന്‍ കീഴ​്​ക്കോടതിയെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതി​​െന്‍റ അടിസ്ഥാനത്തിലാണ്​ ഫിറോസ്​ ഹരജി പിന്‍വലിക്കാന്‍ അനുമതി തേടിയത്​.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക