Image

ഡല്‍ഹി യൂണിവേഴ്​സിറ്റി: ഇ.ഡബ്ല്യു.എസ്​ വിഭാഗത്തില്‍ ഒഴിവുകള്‍ ഇനിയും ബാക്കി

Published on 11 July, 2019
ഡല്‍ഹി യൂണിവേഴ്​സിറ്റി: ഇ.ഡബ്ല്യു.എസ്​ വിഭാഗത്തില്‍ ഒഴിവുകള്‍ ഇനിയും ബാക്കി

ന്യൂഡല്‍ഹി: സാമ്ബത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കായി(ഇ.ഡബ്ല്യു.എസ്​) സര്‍ക്കാര്‍ പുതിയതായി അനുവദിച്ച സംവരണ സീറ്റുകളില്‍ ഡല്‍ഹി യൂണിവേഴ്​സിറ്റിയില്‍ ബഹുഭൂരിപക്ഷവും ഒഴിഞ്ഞു കിടക്കുന്നു. രണ്ടാം കട്ട്​ ഓഫ്​ മാര്‍ക്ക്​ പ്രസിദ്ധീകരിച്ച ശേഷവും​ ഈ വിഭാഗത്തില്‍ നിന്ന് ആകെ 27 ശതമാനം സീറ്റുകളില്‍ മാത്രമാണ്​ പ്രവേശനമായത്​. വിവിധ കോഴ്​സുകള്‍ക്ക്​ പ്രവേശനം ലഭിക്കാന്‍ ഉയര്‍ന്ന കട്ട്​ ഓഫ്​ മാര്‍ക്ക്​ ആവശ്യമായതാണ്​ കൂടുതല്‍ പേര്‍ക്കും പ്രവേശനം നേടാന്‍ സാധിക്കാത്തതിന്‍െറ കാരണം.


ജോലിയിലും വിദ്യാഭ്യാസ രംഗത്തും ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് ജനുവരിയില്‍​ 10ശതമാനം സംവരണം അനുവദിച്ച​േതാടെ നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷ ലക്ഷ്യമാക്കി പഠനം ഉൗര്‍ജ്ജിതമാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി യൂണിവേഴ്​സിറ്റിയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ നിന്നുള്ള വിവര​ പ്രകാരം സാമ്ബത്തികമായി പി​ന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക്​ നീക്കി വെച്ച സീറ്റുകളില്‍ പ്രവേശനം മന്ദഗതിയിലാണ്​ നടക്കുന്നത്​.


ബിരുദ കോഴ്​സുകളില്‍ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 5,600 സീറ്റുകള്‍ ഉണ്ടെന്നിരിക്കെ 1,527 സീറ്റുകളില്‍ മാത്രമാണ്​ പ്രവേശനമായത്. അതേസമയം, യൂണിവേഴ്​സിറ്റിയുടെ ആകെ സീറ്റുകളില്‍ 80 ശതമാനം സീറ്റുകളിലും പ്രവേശനമായിട്ടുണ്ട്​. ആകെയുള്ള 62,000 സീറ്റുകളില്‍ ജൂലൈ 10 വരെ 50,989 സീറ്റുകളില്‍ വിദ്യാര്‍ഥികള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക