Image

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​; വിധാന്‍ സൗധ പരിസരത്ത്​ നിരോധനാജ്ഞ

Published on 11 July, 2019
മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​; വിധാന്‍ സൗധ പരിസരത്ത്​ നിരോധനാജ്ഞ

ബംഗളൂരു: സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്​. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു​ മന്ത്രിമാര്‍ ബി.ജെ.പിക്ക്​ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തതോടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ്​ കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്​. ഇന്ന്​ രാവിലെ 11ന്​ നിര്‍ണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്​.


അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്​കര്‍ണാടക നിയസഭയായ വിധാന്‍ സൗധക്ക്​ ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചു.11ാം തീയതി മുതല്‍ 14ാം തീയതി വരെയാണ്​നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്​.


അതിനിടെ മുംബൈയിലെ ഹോട്ടലില്‍ തങ്ങിയിരുന്ന ഒരു വിമത എം.എല്‍.എ തിരിച്ച്‌​ ബംഗളൂരുവിലെത്തി. കോണ്‍ഗ്രസ്​ എം.എല്‍.എ സോമശേഖരയാണ്​ തിരിച്ചെത്തിയത്​. എംഎല്‍എ സ്ഥാനം മാത്രമാണ് താന്‍ രാജിവെച്ചതെന്നും ഇപ്പോഴും താന്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകനാണെന്നും സോമശേഖര പറഞ്ഞു.


വിമതര്‍ക്ക്​ അവസരമൊരുക്കാന്‍ കോണ്‍ഗ്രസ്​- ജെ.ഡി.എസ്​ സഖ്യ സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത്​ പാര്‍ട്ടി നേതൃത്വങ്ങള്‍ ഗവര്‍ണര്‍ക്ക്​ ​ൈകമാറാത്തതിനാല്‍ സാ​േങ്കതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ്​ കണക്കാക്കുക.മന്ത്രിസഭ യോഗത്തിനു​ ശേഷം രാജ്​ഭവനിലെത്തി ഗവര്‍ണറെ കണ്ട്​ രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്​ച ആരംഭിക്കുന്ന വര്‍ഷകാല നിയമസഭ സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്​ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ്​ സൂചന. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതും കൂടുതല്‍പേര്‍ രാജിയിലേക്ക്​ നീങ്ങുന്നതും സഖ്യനേതൃത്വത്തി​​​​െന്‍റ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്​.

മൂന്ന്​ ജെ.ഡി.എസ്​ എം.എല്‍.എമാരും 13 കോണ്‍ഗ്രസ്​ എം.എല്‍.എമാരുമാണ്​ ഇതുവരെ രാജി നല്‍കിയത്​. ഇൗ സ്​ഥിതി തുടര്‍ന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാറിനെ പിരിച്ചുവിടുന്നതിനു​ മുമ്ബ്​ രാജിവെച്ചൊഴിയുന്നതാണ്​ നല്ലതെന്നാണ്​ മുതിര്‍ന്ന കോണ്‍ഗ്രസ്​, ജെ.ഡി.എസ്​ നേതാക്കളുടെ അഭിപ്രായം. ബുധനാഴ്​ച രാത്രി എ​േട്ടാടെ കുമാരസ്വാമി ജെ.ഡി.എസ്​ അധ്യക്ഷന്‍ എച്ച്‌​.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തില്‍ അവസാന വട്ട ചര്‍ച്ച നടത്തിയിരുന്നു.


മും​ബൈ​യി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍​എ ശി​വ​റാം ഹെ​ബ്ബാ​റി​​െന്‍റ മ​ക​ന്‍ വി​വേ​ക്​ ഹെ​ബ്ബാ​ര്‍ അ​ദ്ദേ​ഹ​ത്തി​​െന്‍റ രാ​ജി​ക്ക​ത്ത്​ വീ​ണ്ടും സ്​​പീ​ക്ക​ര്‍​ക്ക്​ കെ​മാ​റി. നേ​ര​ത്തേ സ​മ​ര്‍​പ്പി​ച്ച രാ​ജി ച​ട്ട​പ്ര​കാ​ര​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​െ​ന തു​ട​ര്‍​ന്നാ​ണ് ശി​വ​റാ​മി​നു​വേ​ണ്ടി മ​ക​ന്‍ രാ​ജി​ക്ക​ത്ത്​ സ​മ​ര്‍​പ്പി​ച്ച​ത്.


സു​ധാ​ക​റി​​െന്‍റ​യും നാ​ഗ​രാ​ജി​​െന്‍റ​യും പി​ന്മാ​റ്റ​ത്തോ​ടെ രാ​ജി​വെ​ച്ച ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 16 ആ​യി. ഇ​വ​രു​ടെ രാ​ജി സ്വീ​ക​രി​ച്ചാ​ല്‍ സ​ഖ്യ​സ​ര്‍​ക്കാ​റി​​െന്‍റ അം​ഗ​സം​ഖ്യ സ്​​പീ​ക്ക​റു​ടേ​ത​ട​ക്കം 101 ആ​വും. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്ക്​ 107 പേ​രു​ടെ പി​ന്തു​ണ​യാ​ണു​ള്ള​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക