Image

ന്യൂജേഴ്‌സിയില്‍ തൈക്കുടം ബ്രിഡ്ജ് ഷോ ജൂലൈ 13നു ഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍

Published on 11 July, 2019
ന്യൂജേഴ്‌സിയില്‍ തൈക്കുടം ബ്രിഡ്ജ് ഷോ ജൂലൈ 13നു ഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍
ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ധന ശേഖരണാര്‍ഥം ജൂലൈ 13നു 6:30നുതൈക്കൂടം ബ്രിഡ്ജ് ഷോഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നു.(262സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ലോഡായി, ന്യു ജെഴ്‌സി07644)

സംഗീതത്തിന്റെ ധ്വനികളുയര്‍ത്തി സിരകളില്‍ അഗ്‌നി പകരാന്‍തൈക്കുടം ബ്രിഡ്ജ് ന്യൂജേഴ്‌സിയില്‍ വീണ്ടുംഎത്തുന്നു. മലയാള മ്യൂസിക് ബാന്‍ഡ് സങ്കല്പത്തിലെ മാറ്റുരയ്ക്കാനാകാത്ത പേരാണ് തൈക്കുടം ബ്രിഡ്ജ് . ദ്രുത താളങ്ങളിലും, മനസു മയങ്ങുന്ന മെലഡികളിലും ആസ്വാദകരെ ഒരുപോലെ പിടിച്ചിരുത്തുന്ന ഈ ബാന്‍ഡ് ഇന്ന് യുവാക്കളുടെയും സംഗീത പ്രേമികളുടെയും ഹരമാണ് .

ചടുല താളങ്ങള്‍ക്കൊപ്പം ചുവടു വെയ്ക്കുന്ന ഹൃദയങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്കു ഉയര്‍ത്തുന്ന തൈക്കുടത്തിന്റെഅമേരിക്കയിലേക്കുള്ള രണ്ടാം വരവാണ് ഇത് . പ്രമുഖ സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്തയാണ് ഈ ബാന്‍ഡ് ലീഡ് ചെയ്യുന്നത് .പതിനെട്ടില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന തൈക്കുടംഒരു സംഗീത വിസ്മയം തന്നെയാവും . നിരവധി പുത്തന്‍ ഗാനങ്ങളുമായാണ് ഇത്തവണ തൈക്കുടം എത്തുന്നത് .

റോക്ക് സംഗീതത്തില്‍ മലയാളത്തനിമ ഉള്‍ക്കൊണ്ട്അവതരിപ്പിക്കുന്ന ഗാനങ്ങള്‍ പുതുമകളാല്‍ വേറിട്ട് നില്‍ക്കുന്നു . മൂന്നുമണിക്കൂര്‍ സംഗീതത്തില്‍ മതിമറന്നു ലയിച്ചുല്ലസിക്കാന്‍ എല്ലാ കലാ പ്രേമികളെയും ഈ സംഗീത വിസ്മയത്തിനായ് ക്ഷണിക്കുന്നു .

വിവരങ്ങള്‍ക്ക്: സഞ്ജു 7324913422; ബ്ലെസന്‍ 8322309324; ജില്ലി 7324213901; ഷിബു 2016759280; ഡാനി 2092927481; മനോജ് 5857471839

ന്യൂജേഴ്‌സിയില്‍ തൈക്കുടം ബ്രിഡ്ജ് ഷോ ജൂലൈ 13നു ഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക