Image

ഗോവയില്‍ 15 ല്‍ പത്ത്‌ എംഎല്‍എമാരെ ബിജെപി പിളര്‍ത്തി ; 17 പേരുണ്ടായിരുന്ന കോണ്‍ഗ്രസിന്‌ ഇപ്പോള്‍ സഭയിലുള്ളത്‌ അഞ്ചു പേര്‍

Published on 11 July, 2019
ഗോവയില്‍   15 ല്‍ പത്ത്‌ എംഎല്‍എമാരെ  ബിജെപി പിളര്‍ത്തി ; 17 പേരുണ്ടായിരുന്ന കോണ്‍ഗ്രസിന്‌ ഇപ്പോള്‍ സഭയിലുള്ളത്‌ അഞ്ചു പേര്‍


പനാജി: കര്‍ണാടകയിലെ മുന്നണി മാറിമറിയലുകളും രാഷ്ട്രീയ തിരനാടകങ്ങളും ഇന്ത്യ മുഴുവന്‍ പ്രതിഫലിച്ചു കൊണ്ടിരിക്കെ ഗോവയില്‍ കോണ്‍ഗ്രസിനെ നെടുകെ പിളര്‍ന്ന്‌ ബിജെപി. 15 കോണ്‍ഗ്രസ്‌ എംഎല്‍എ മാരില്‍ പത്തുപേര്‍ പാര്‍ട്ടി പിളര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ്‌ ചന്ദ്രകാന്ത്‌ കാവലേക്കറുടെ നേതൃത്വത്തിലാണ്‌ എംഎല്‍എ മാര്‍ ബിജെപിയുടെ തട്ടകത്തിലെത്തിയത്‌.

രാഷ്ട്രീയക്കാറ്റ്‌ മാറി വീശിയ ഗോവയില്‍ പത്തു എംഎല്‍എ മാരും പ്രത്യേക ഗ്രൂപ്പായി തിരിഞ്ഞ്‌ സ്‌പീക്കര്‍ രാജേഷ്‌ പട്‌നേക്കറിനെ കാണുകയും തങ്ങളെ പ്രത്യേക ഗ്രൂപ്പായി ഇരിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. 15 ാം തീയതി മുതലാണ്‌ ഗോവന്‍ നിയമസഭയിലെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നത്‌.

 2017 തെരഞ്ഞെടുപ്പിന്‌ ശേഷം ഗോവന്‍ നിയമസഭയില്‍ സഖ്യമുന്നണി ഉണ്ടാക്കിയാണ്‌ ബിജെപി ഗോവയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്‌. 17 എംഎല്‍എ മാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന കോണ്‍ഗ്രസ്‌ ഇപ്പോള്‍ അഞ്ചായി ചുരുങ്ങി.

കോണ്‍ഗ്രസില്‍ ഇനി ബാക്കിയുള്ളത്‌ നാലു മുന്‍ മുഖ്യമന്ത്രിമാരാണ്‌. പ്രതാപ്‌ സിംഗ്‌ റാണേ, ദിഗംബര്‍ കാമത്ത്‌, രവി നായ്‌ക്ക്‌, ലുസിനോ ഫാലേരി്യോ എന്നിവരാണ്‌ പിളര്‍പ്പില്‍ പങ്കാളിയാകാത്തവര്‍. ഇവര്‍ക്കൊപ്പം കുര്‍ട്ടോറിം എംഎല്‍എ അലിക്‌സോ റെജിനാള്‍ഡോ ലോറന്‍സോയും ഉണ്ട്‌. ഇതോടെ ബിജെപിയുടെ സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടിയിലെ മൂന്ന്‌ മന്ത്രിമാരെ ബിജെപി ഒഴിവാക്കും.

വിജയ്‌ സര്‍ദേശായി, ജയേഷ്‌ സാല്‍ഗോങ്കര്‍, വിനോദ്‌ പാലിയന്‍കര്‍ എന്നിവര്‍ക്കാണ്‌ സ്ഥാനം നഷ്ടമാകുക. പകരം പുതിയ അഞ്ചു പേര്‍ മന്ത്രിസഭയുടെ ഭാഗമാകും. പുതിയ നാടകീയ രംഗങ്ങള്‍ക്ക്‌ ഗോവ സാക്ഷ്യം വഹിക്കുമ്‌ബോള്‍ 40 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗങ്ങളുടെ എണ്ണം 27 ആയി. കര്‍ണാടകയിലും രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക