Image

തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്‌`; ടീമിന്‌ ആശ്വാസമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍

Published on 11 July, 2019
തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്‌`; ടീമിന്‌ ആശ്വാസമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍

ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കിരീട സ്വപ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്‌. സെമിയില്‍ ന്യൂസീലാന്‍ഡിനോട്‌ 18 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ പുറത്തായി. 

പുറത്തായെങ്കിലും ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വിയും ജയവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിനന്ദാര്‍ഹമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

ഫലം നിരാശാജനകമാണ്‌. എങ്കിലും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യം അഭിന്ദനാര്‍ഹമാണ്‌. ടൂര്‍ണമെന്റില്‍ അവസാനംവരെ മികച്ചരീതിയിലായിരുന്നു ബോളിംഗും ബാറ്റിംഗും ഫീല്‍ഡിംഗുമെല്ലാം. അതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. തോല്‍വിയും ജയവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്‌. ഇന്ത്യന്‍ ടീമിന്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

240 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന്‌ പുറത്തായി. അര്‍ദ്ധസെഞ്ചുറി നേടിയ ജഡേജയും ധോണിയും മാത്രമായിരുന്നു അല്‍പ്പമെങ്കിലും പൊരുതിയത്‌. ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു. ഓപ്പണര്‍മാരായ രാഹുലും രോഹിതും വണ്‍ഡൗണായി എത്തിയ നായകന്‍ കോഹ്ലിയും നേടിയത്‌ ഓരോ റണ്‍ വീതമായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക