Image

ഡല്‍ഹിയില്‍ രണ്ട്‌ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ പിടിയില്‍

Published on 10 July, 2019
ഡല്‍ഹിയില്‍ രണ്ട്‌ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ പിടിയില്‍


ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത്‌ രണ്ട്‌ കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ പിടിയില്‍. ധൂം സിങ്‌, വസീം എന്നിവരെയാണ്‌ ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്‌. ഗാസിപൂര്‍ മാന്‍ഡിയില്‍ നടന്ന വെടിവെപ്പിന്‌ ശേഷമാണ്‌ ഇരുവരെയും പൊലീസ്‌ കീഴടക്കിയത്‌.

ധൂം സിങ്‌ ഉത്തര്‍പ്രദേശിലെ ബാഗ്‌പത്‌ ജില്ലയിലെ അഭിനഗറിലും വസീം മീററ്റിലെ ഹാപുര്‍ റോഡിലെ ആഷിയാന കോളനിയിലുമാണ്‌ താമസിക്കുന്നത്‌. ഗാസിപൂര്‍ മാന്‍ഡിയില്‍ ധൂം സിങ്ങും വസീമും ഉണ്ടെന്ന രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും വളഞ്ഞ്‌ പിടിക്കുകയായിരുന്നു.

സ്‌കൂട്ടറിലെത്തിയ ഇരുവരെയും ഇടനിലക്കാരന്‍ കാണിച്ചു കൊടുക്കുകയും തുടര്‍ന്ന്‌ കീഴടങ്ങാന്‍ പൊലീസ്‌ ആവശ്യപ്പെട്ടെങ്കിലും മോഷ്ടാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഷ്ടാക്കളുടെ വെടിവെപ്പില്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ കരംബീറിനും ഹെഡ്‌ കോണ്‍സ്റ്റബിള്‍ ആദേശ്‌ കുമാറിനും വെടിയേറ്റെങ്കിലും ഇരുവരും ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക