Image

ലിസ വെയ്‌സിന്റെ തിരോധാനം: സുഹൃത്തിനെ ചോദ്യംചെയ്യാന്‍ കേരള പോലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടി

Published on 10 July, 2019
ലിസ വെയ്‌സിന്റെ തിരോധാനം: സുഹൃത്തിനെ ചോദ്യംചെയ്യാന്‍ കേരള പോലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടി


തിരുവനന്തപുരം: കേരളത്തില്‍നിന്നു കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്‌സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത്‌ മുഹമ്മദാലിയെ ചോദ്യംചെയ്യാന്‍ കേരള പോലീസ്‌ ഇന്റര്‍പോളിന്റെ സഹായം തേടി.

 ലിസ വെയ്‌സിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഹമ്മദാലി എട്ടു ദിവസം കഴിഞ്ഞപ്പോള്‍ കൊച്ചി വിമാനത്താവളം വഴി തിരിച്ചുപോയിരുന്നു.യു.കെ. പൗരനായ ഇയാള്‍ ഇപ്പോള്‍ സ്വീഡനിലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്‌.

ഒരു ഈജിപ്‌ഷ്യന്‍ സ്വദേശിയെ വിവാഹം കഴിക്കുന്നതിനായി ലിസ 2012-ല്‍ മതം മാറിയിരുന്നു. എന്നാല്‍, 2016-ല്‍ ഇവര്‍ വിവാഹമോചനം നേടി തിരിച്ച്‌ ജര്‍മ്മനിയിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷം സ്വീഡനിലേക്കു പോയ ഇവര്‍, ചില മുസ്‌ലിം കൂട്ടായ്‌മകളോടൊപ്പമായിരുന്നു താമസം. അവിടെനിന്നാണ്‌ ഇന്ത്യയിലേക്കു വന്നത്‌.

ഇന്ത്യയിലേക്കുള്ള യാത്ര, മുസ്‌ലിം കൂട്ടായ്‌മകളില്‍നിന്നു മാറിനില്‍ക്കാനാണെന്നാണ്‌ സുഹൃത്തുക്കളോട്‌ ലിസ പറഞ്ഞിരുന്നതെന്ന്‌ സഹോദരി കരോളിന്‍ ഹെലിങ്‌ ചൂണ്ടിക്കാട്ടുന്നു. അമൃതിരോധാനം: 

 സുഹൃത്തിനെ ചോദ്യംചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിതാനന്ദമയി മഠത്തിലേക്കു പോകാനാണ്‌ എത്തിയതെന്നാണ്‌ ഇവര്‍ വിമാനത്താവളത്തില്‍ നല്‍കിയ രേഖകളിലുള്ളത്‌. ഇത്തരം കൂട്ടായ്‌മകളിലെ അംഗമായ മുഹമ്മദാലി ഇവര്‍ക്കൊപ്പം വന്നതില്‍ ദുരൂഹതയുണ്ടെന്നാണ്‌ അന്വേഷണസംഘം കരുതുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക