മലപ്പുറം: അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു.
അരീക്കോട് വിളയില്‍ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള
ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്. കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ
കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഞ്ചാവ് വില്പന
നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും
സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്ഐയെ കുത്തുകയായിരുന്നു.
വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി പൊലീസ് അന്വേഷണം
ഊര്‍ജിതമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല