Image

വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന്‌ ജലവിഭവവകുപ്പ്‌ മന്ത്രി കൃഷ്‌ണന്‍കുട്ടി

Published on 10 July, 2019
വെള്ളക്കരം കൂട്ടേണ്ടിവരുമെന്ന്‌ ജലവിഭവവകുപ്പ്‌ മന്ത്രി കൃഷ്‌ണന്‍കുട്ടി


തിരുവനന്തപുരം: വൈദ്യുതി നിരക്കിന്‌ പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ജല അതോറ്റിയില്‍ സാമ്‌ബത്തിക പ്രതിസന്ധി നികത്താന്‍ നിരക്ക്‌ കൂട്ടേണ്ടിവരുമെന്ന്‌ ജലവിഭവവകുപ്പ്‌ മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെന്ന്‌ മന്ത്രി പറഞ്ഞു.

നിലവില്‍ പ്രതിവര്‍ഷം 600 കോടി രൂപ നഷ്ടത്തിലാണ്‌ ജലഅതോറിറ്റി. വൈദ്യുതി നിരക്ക്‌ കൂട്ടിയതോടെ നഷ്ടം 650 കോടി ആകുമെന്നാണ്‌ വിലയിരുത്തല്‍. ഇനി നിരക്ക്‌ കൂട്ടാതെ മുന്നോട്ട്‌ പോകാനാകില്ലെന്നാണ്‌ ജല അതോറിറ്റിയുടെ നിലപാട്‌. എല്ലാവിഭാഗങ്ങളുടേയും നിരക്ക്‌ കൂട്ടണമെന്നാണ്‌ ജലഅതോറിറ്റിയുടെ ആവശ്യം.

ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക്‌ കൂട്ടുന്നതിനോട്‌ ഇതുവരെ യോജിപ്പില്ലായിരുന്ന സര്‍ക്കാറും പ്രതിസന്ധി രൂക്ഷമായതോടെ നിലപാട്‌ മാറ്റുകയാണ്‌. നിലവില്‍ ആയിരം ലിറ്റര്‍ വെള്ളത്തിന്‌ നാല്‌ രൂപയാണ്‌ ഈടാക്കുന്നത്‌. കൂടാതെ 15,000 ലിറ്റര്‍വരെ ബി.പി.എല്‍. വിഭാഗക്കാര്‍ക്ക്‌ സൗജന്യമായും നല്‍കുന്നു. ഇതുകൊണ്ട്‌ തന്നെ പ്രതിവര്‍ഷം 365 കോടിരൂപയുടെ നഷ്ടമാണ്‌ ഇപ്പോള്‍ നേരിടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക