Image

വിവാഹിതയായ കാമുകിയെ കാണാന്‍ സാഹസിക ശ്രമം; 15 നില കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ദാരുണാന്ത്യം

Published on 10 July, 2019
വിവാഹിതയായ കാമുകിയെ കാണാന്‍ സാഹസിക ശ്രമം; 15 നില കെട്ടിടത്തില്‍ നിന്ന്‌ വീണ്‌ യുവാവിന്‌ ദാരുണാന്ത്യം

മുംബൈയില്‍ അഗ്രിപാഡ നായര്‍ ഹോസ്‌പിറ്റലിന്‌ സമീപത്തുള്ള 15 നില കെട്ടിടത്തിലാണ്‌ പുലര്‍ച്ചെ നടന്ന സംഭവം. ഈ കെട്ടിടത്തിലെ ഒമ്‌ബതാം നിലയില്‍ താമസിക്കുന്ന വിവാഹിതയായ കാമുകിയെ കാണുവാന്‍ ശ്രമിക്കവെയാണ്‌ 19 കാരനായ ബീഹാറി യുവാവ്‌ കെട്ടിടത്തിന്‌ മുകളിലെ അരമതിലില്‍ നിന്ന്‌ തെന്നി വീണ്‌ മരണമടഞ്ഞത്‌.

താമസസമുച്ചയത്തിലെ വാച്ച്‌മാനാണ്‌ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ വെളുപ്പിന്‌ രണ്ടര മണിയോടെ കണ്ടെത്തുന്നത്‌. തുടര്‍ന്ന്‌ പോലീസെത്തി അപകടമരണത്തിന്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. മരണപ്പെട്ട ഷെയ്‌ഖ്‌ തന്റെ അമ്മാവനോടൊപ്പമാണ്‌ ഈ കെട്ടിടത്തില്‍ താമസിക്കുന്നത്‌. 

കെട്ടിടത്തിലെ ഒമ്‌ബതാം നിലയില്‍ താമസിക്കുന്ന 24 കാരിയായ വിവാഹിതയുമായി യുവാവിന്‌ അവിഹിതബന്ധമുണ്ടായിരുന്നുവെന്നാണ്‌ പോലീസ്‌ കണ്ടെത്തിയത്‌. നൈറ്റ്‌ ഡ്യൂട്ടിയുള്ള ഭര്‍ത്താവ്‌ ജോലിക്ക്‌ പോകുമ്‌ബോഴാണ്‌ യുവാവ്‌ സാധാരണയായി യുവതിയുടെ ഫ്‌ലാറ്റില്‍ എത്താറുണ്ടായിരുന്നത്‌.

എന്നാല്‍ ഒരിക്കല്‍ യുവതിയുടെ ഫ്‌ലാറ്റില്‍ നിന്നും അസമയത്ത്‌ ഇറങ്ങി വരുന്ന യുവാവിനെ അമ്മാവന്‍ കയ്യോടെ പിടിച്ചിരുന്നു. ഇതോടെ കുറെ ദിവസങ്ങള്‍ യുവതി താമസിക്കുന്ന പരിസരത്ത്‌ പോലും പോകാതിരുന്ന യുവാവ്‌ പിന്നീട്‌ സാഹസിക ഉദ്യമത്തിലൂടെ ബന്ധം തുടരാന്‍ തീരുമാനിച്ചതിന്റെ അന്തിമ ഫലമായിരുന്നു ദാരുണ അന്ത്യം. 

മുന്‍പും രണ്ടു മൂന്ന്‌ തവണ കെട്ടിടത്തിന്റെ പുറകിലൂടെ പിടിച്ചു കയറി ജനാല വഴി അകത്തു കടന്ന്‌രുന്നുവെന്നാണ്‌ പൊലീസിന്‌ അറിയുവാന്‍ കഴിഞ്ഞത്‌.

സംഭവ ദിവസം അര്‍ദ്ധ രാത്രിയോടെയാണ്‌ യുവാവ്‌ തന്റെ കാമുകിയെ കാണുവാന്‍ കെട്ടിടത്തിന്‌ പുറകിലൂടെ അരമതിലില്‍ പിടിച്ചു കയറി ഒമ്‌ബതാം നിലയിലെത്തിയത്‌. എന്നാല്‍ ഫ്‌ലാറ്റിന്റെ പുറകിലെ ജനാല വഴിയാണ്‌ യുവതിയുടെ ഭര്‍ത്താവ്‌ വീട്ടിലുള്ള വിവരം യുവാവ്‌ അറിയുന്നത്‌. 

ഇതോടെ പരിഭ്രാന്തിയിലായ യുവാവ്‌ മടങ്ങുവാന്‍ ശ്രമിക്കവെയാണ്‌ നിയന്ത്രണം വിട്ട്‌ വഴുതി താഴേക്ക്‌ പതിച്ചത്‌. രണ്ടാഴ്‌ചയായി നഗരത്തില്‍ പെയ്‌ത കനത്ത മഴയെ തുടര്‍ന്ന്‌ അരമതിലില്‍ വഴുക്കല്‍ ഉണ്ടായിരുന്നതും യുവാവിന്‌ വിനയായെന്നാണ്‌ പോലീസ്‌ നിഗമനം.

ഒമ്‌ബതാം നിലയില്‍ നിന്നും താഴേക്ക്‌ പതിച്ച ആഘാതത്തില്‍ തന്നെ യുവാവ്‌ മരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക