Image

ജാനകി നായരുടെ വേര്‍പാട്: ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി അനുശോചിച്ചു

(പി ഡി ജോര്‍ജ് നടവയല്‍) Published on 10 July, 2019
ജാനകി നായരുടെ വേര്‍പാട്: ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി അനുശോചിച്ചു
ഫിലഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീതാ നായരുടെയും മകളും, മഹേശ്വറിന്റെ ഭാര്യയുമായ ജാനകി നായരുടെ അകാല വേര്‍പാടില്‍ ഫിലഡല്‍ ഫിയ മലയാളസാഹിത്യവേദി അനുശോചിച്ചു.

തികച്ചും അവിചാരിതമായ ഈ വേര്‍പാട് അത്യധികം വേദനാകരമാണ്. മലയാള ഭാഷയ്ക്ക് ഫൊക്കാനയിലൂടെയും അല്ലാതെയും മാധവന്‍ നായരും കുടുംബവും തുടര്‍ച്ചയായി നല്‍കിപ്പോരുന്ന വിവിധങ്ങളായ പ്രോത്സാഹനങ്ങള്‍ ജാനകീ നായരുടെ മഹത്വത്തിനുള്ള സ്മരണികയായി നിലകൊള്ളും എന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. പ്രൊഫ. കോശി തലയ്ക്കല്‍, നീനാ പനíല്‍, അശോകന്‍ വേങ്ങശ്ശേരി, ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ ദുഖംരേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക