Image

അമേഠിയുമായുള്ള ബന്ധത്തിന്‌ മൂന്ന്‌ പതിറ്റാണ്ട്‌ പഴക്കമുണ്ട്‌, ഡല്‍ഹിയില്‍ നിന്നുകൊണ്ട്‌ അമേഠിക്ക്‌ വേണ്ടി പോരാടും: രാഹുല്‍ഗാന്ധി

Published on 10 July, 2019
അമേഠിയുമായുള്ള ബന്ധത്തിന്‌ മൂന്ന്‌ പതിറ്റാണ്ട്‌ പഴക്കമുണ്ട്‌, ഡല്‍ഹിയില്‍ നിന്നുകൊണ്ട്‌ അമേഠിക്ക്‌ വേണ്ടി പോരാടും: രാഹുല്‍ഗാന്ധി


അമേഠി: വയനാട്ടില്‍ നിന്നുള്ള എം.പിയാണെങ്കില്‍ കൂടി അമേഠിയുമായുള്ള എന്റെ ബന്ധത്തിന്‌ മൂന്ന്‌ പതിറ്റാണ്ട്‌ പഴക്കമുണ്ടെന്നും ദല്‍ഹിയില്‍ നിന്നു കൊണ്ട്‌ അമേഠിക്ക്‌ വേണ്ടി പോരാടുമെന്നും രാഹുല്‍ഗാന്ധി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്‌ ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുല്‍ഗാന്ധി പാര്‍ട്ടി ഭാരവാഹികളുടെ അവലോകന യോഗത്തില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു.

അമേഠിയുടെ വികസനം ഒരിക്കലും തടസ്സപ്പെടില്ല. ഞാന്‍ വയനാട്ടില്‍ നിന്നുള്ള എം.പിയാണെങ്കില്‍ കൂടി അമേഠിയുമായുള്ള എന്റെ ബന്ധത്തിന്‌ മൂന്ന്‌ പതിറ്റാണ്ട്‌ പഴക്കമുണ്ട്‌. ഞാന്‍ ദല്‍ഹിയില്‍ നിന്നുകൊണ്ട്‌ അമേഠിക്ക്‌ വേണ്ടി പോരാടും.  അമേഠിയില്‍ തുടരുമെന്നും ഇതാണ്‌ തന്റെ കുടുംബമെന്നും രാഹുല്‍ പറഞ്ഞന്നെും പ്രവര്‍ത്തകര്‍ പറയുന്നു.

പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്‌. രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്‌. എന്നാല്‍, ഒരുകാലത്തും അമേഠിയെ ഉപേക്ഷിക്കാനാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന്‌ സജ്ജരാകാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ എന്നും പ്രവര്‍ത്തകര്‍ക്ക്‌ ഒപ്പംനില്‍ക്കും.

പ്രാദേശിക നേതാക്കള്‍ ജനങ്ങളില്‍ നിന്നും വിട്ടു നിന്നതാണ്‌ രാഹുല്‍ മണ്ഡലത്തില്‍ ഇത്ര വലിയ പരാജയം നേരിടാന്‍ കാരണമായതെന്ന്‌ പ്രവര്‍ത്തകര്‍ പറഞ്ഞു. അന്തരിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്‍ ഗംഗപ്രസാദ്‌ ഗുപ്‌തയുടെ വീട്‌ രാഹുല്‍ സന്ദര്‍ശിച്ചു. 

അമേഠിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത്‌ അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ്‌ ക്ഷണിച്ചിരുന്നത്‌. എന്നാല്‍ 15000ലേറെപ്പേര്‍ യോഗത്തിനെത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക