Image

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു

Published on 30 April, 2012
ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം: ബാങ്ക് വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികില്‍സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. തിരുപ്പതിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്ന കോട്ടയം കുടമാളൂര്‍ സ്വദേശിനി ശ്രുതിയാണ്(20)മരിച്ചത്.

കുടമാളൂരിലെ സ്വകാര്യ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ശ്രുതി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബാങ്ക് വായ്പ നിഷേധിച്ചു. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞിരുന്ന ശ്രുതി രാവിലെ 8.30നാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ചു കുടമാളൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക