Image

തന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍ മേല്‍നോട്ടം വഹിക്കും

Published on 10 July, 2019
തന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍ മേല്‍നോട്ടം വഹിക്കും

ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വെന്‍ഷനില്‍  ഫാഷന്‍ ഷോയും. തന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍ മേല്‍നോട്ടം വഹിക്കുമെന്ന് പ്രസിഡന്റ് ഡോ രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. . 

പാലക്കാട് സ്വദേശിനിയായ ജയന്തി പത്തൊന്‍പത് വര്‍ഷമായി അമേരിക്കയിലാണ്. ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ താമസം. 

 ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് എടുത്ത ജയന്തി പ്രമുഖ ഫാര്‍മ്മ കമ്പനിയില്‍ ക്ലിനിക്കല്‍ റിസേര്‍ച്ച് അസ്സോസ്സിയേറ്റാണ്. ഏഷ്യാനെറ്റിലും മലയാളം ഐ പി ടിവിയിലും അവതാരകയായിരുന്നു. മഴവില്‍ എഫ് എം-ല്‍ ആര്‍ ജെ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'അന്നൊരുനാള്‍' ഷോര്‍ട്ട് ഫിലിമിലുംനെറ്റ്ഫ്ലിക്സ് സീരീസ് ആയ 'ബ്രൗണ്‍ നാഷന്‍'-ലും അഭിനയിച്ചിട്ടുണ്ട്. കോളേജ് സാംസ്‌കാരികസമിതിയുടെ അധ്യക്ഷയായിരുന്നു.

കോളേജ്, ഇന്റര്‍ കോളേജ്തലങ്ങളില്‍ നൃത്തമല്‍സരങ്ങള്‍, ഫാഷന്‍ ഷോകള്‍ എന്നിവ സംഘടിപ്പിക്കുകയും, പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. . ഭര്‍ത്താവ് : അജിത്, മകന്‍ : ആദിത്യ

പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും. khnatantra2019@gmail.com

തന്ത്ര എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിന് ജയന്തി കുമാര്‍ മേല്‍നോട്ടം വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക