Image

അറ്റ്‌ലാന്റയില്‍ നിന്നു പുറപ്പെട്ട ഡല്‍റ്റ വിമാനത്തിനു അടിയന്തര ലാന്‍ഡിംഗ്

Published on 10 July, 2019
അറ്റ്‌ലാന്റയില്‍ നിന്നു പുറപ്പെട്ട ഡല്‍റ്റ വിമാനത്തിനു അടിയന്തര ലാന്‍ഡിംഗ്

തിങ്കളാഴ്ച അറ്റ്ലാന്റയില്‍ നിന്ന് ബാള്‍ട്ടിമോറിലേക്കു പറക്കുകയായിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 1425 എന്‍ജിന്‍ തകരാറു കാരണം അടിയന്തര ലാന്‍ഡിങ്ങ് നടത്തി.

154 പേരുണ്ടായിരുന്നു വിമാനത്തില്‍. എല്ലാവരും സുരക്ഷിതരാണ്. പഴക്കം ചെന്ന എംഡി-88 വിമാനത്തിന്റെ എന്‍ജിനുകളിലൊന്നിനാണു തകരാര്‍ സംഭവിച്ചത്. ഹാട്‌സ്ഫീല്‍ഡ് ജാക്‌സന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.48നായിരുന്നു വിമാനം പറന്നുയര്‍ന്നത്.

യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു എമര്‍ജന്‍സി ലാന്‍ഡിഡിംഗ് പ്ര  ഖ്യാപിച്ചത്. പുക കാബിനിലേക്കു കയറിയതിനു പിന്നാലെ വിമാനത്തിന്റെ വേഗം കുറഞ്ഞു. കാബിന്റെ ഉള്‍വശം ചൂടാകാനും വിറയ്ക്കാനും തുടങ്ങി, ഓക്‌സിജന്‍ വിതരണത്തിലും പ്രശ്‌നമുണ്ടായി.

കാബിന്റെ അകത്ത് ലോഹം കത്തുന്ന മണം നിറഞ്ഞെന്നും യാത്രക്കാര്‍ പറയുന്നു.

ഉച്ചയ്ക്ക് 2.20ന് വിമാനം സുരക്ഷിതമായി നോര്‍ത്ത് കരലൈനയിലെ റാലി-ഡറം വിമാനത്താവളത്തിലിറങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ ബാള്‍ട്ടിമോറിലേക്ക് യാത്രാസൗകര്യം ഒരുക്കി

തകരാറിലായ വിമാനത്തിന്റെ എന്‍ജിന്‍ ശരിയാക്കിയതായി ഡെല്‍റ്റ എയര്‍ലൈന്‍സ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക