Image

പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്താന്‍ ആകാശ ഗംഗ 2 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

Published on 10 July, 2019
പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്താന്‍ ആകാശ ഗംഗ 2 ഒക്ടോബറില്‍ തിയേറ്ററുകളിലേക്ക്

സൂപ്പര്‍ഹിറ്റ് വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗമായ ആകാശ ഗംഗ 2 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഇരുപത് വര്‍ഷത്തിനു ശേഷം വിനയന്‍ വീണ്ടും ആകാശഗംഗയുമായി എത്തുമ്ബോള്‍ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകര്‍ . പ്രേക്ഷകരെ ഭയത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രമെന്ന് വിനയന്‍ പറഞ്ഞിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രം ആകാശഗംഗയ്ക്ക് ശേഷം മറ്റൊരു ഹൊറര്‍ ചിത്രങ്ങളും മലയാളത്തില്‍ ഇറങ്ങിയിട്ടില്ല .മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെയാകും ആകാശഗംഗ 2 എത്തുക.


1999ല്‍ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളില്‍ ഓടിയ മലയാള ഹൊറര്‍ ചിത്രം ഇന്നും മലയാളികളുടെ ഇഷ്ടചിത്രമാണ്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ താരങ്ങള്‍.പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേര്‍ണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു.റോഷന്‍ എന്‍.ജി ആണ് മേക്കപ്പ്. ബോബന്‍ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക