Image

സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ എല്ലാ ദിവസവും സെല്‍ഫിയെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയയ്ക്കണമെന്ന് നിര്‍ദ്ദേശം

Published on 10 July, 2019
സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ എല്ലാ ദിവസവും സെല്‍ഫിയെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയയ്ക്കണമെന്ന് നിര്‍ദ്ദേശം

ബരാബങ്കി: ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ എല്ലാ ദിവസവും ക്ലാസ് മുറിയുടെ മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയയ്ക്കണമെന്ന് നിര്‍ദ്ദേശം. കൃത്യസമയത്ത് സ്‌കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് സെല്‍ഫികള്‍ അയയ്‌ക്കേണ്ടത്. അവിടുത്തെ ഉദ്യോഗസ്ഥര്‍ സെല്‍ഫികള്‍ സര്‍വശിക്ഷാ അഭിയാന്‍ വെബ്‌പേജില്‍ പോസ്റ്റുചെയ്യണം.


നിശ്ചിത സമയത്തിനുള്ളില്‍ സെല്‍ഫികള്‍ വെബ് പേജില്‍ പോസ്റ്റു ചെയ്യാന്‍ കഴിയാതെ വന്നാല്‍ ഒരു ദിവസത്തെ അറ്റന്റന്‍സ് നഷ്ടമാകുമെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്. 700 ഓളം അധ്യാപകര്‍ക്ക് കൃത്യസമയത്ത് സെല്‍ഫിയെടുത്ത് അയക്കാതിരുന്നതുമൂലം ശമ്ബളം നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.


പ്രധാന അധ്യാപകരുടെ മൗനാനുവാദത്തോടെ അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കാനും അറ്റന്റന്‍സ് രേഖപ്പെടുത്താനും മറ്റുള്ളവരെ നിയോഗിക്കുന്ന പതിവ് യു.പിയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇങ്ങനെ സ്‌കൂളില്‍ പോകാതെ തട്ടിപ്പ് നടത്തുന്ന അധ്യാപകരെ പിടികൂടാനാണിത്. പദ്ധതി വിജയിച്ചാല്‍ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതരുടെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക