Image

ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചു ; ഡി.കെ ശിവകുമാറിനെയും മിലിന്ദ് ദിയോറയേയും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

Published on 10 July, 2019
ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചു ; ഡി.കെ ശിവകുമാറിനെയും മിലിന്ദ് ദിയോറയേയും കസ്റ്റഡിയിലെടുത്ത് മുംബൈ പൊലീസ്

മുംബൈ: കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി.


ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാരെ കാണാനായി കാത്തുനിന്നിരുന്നു. എന്നാല്‍ ശിവകുമാറിനെ ഹോട്ടലിനകത്തേക്ക് പൊലീസ് കടത്തിവിട്ടിരുന്നില്ല.


സുരക്ഷാ ഭീഷണിയുണ്ടെന്ന എം.എല്‍.എമാരുടെ പരാതിയുടെ തുടര്‍ന്നായിരുന്നു നടപടി.തുടര്‍ന്ന് ഹോട്ടലിന് പുറത്ത് കാത്തു നിന്ന ശിവകുമാറിനെതിരെ മുദ്രാവാക്യം വിളിച്ച്‌ ബി.ജെ.പി അനുയായികള്‍ എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക